‘അച്ഛൻ ഭൂചലനത്തിൽ പെട്ടുപോയി, ഞാൻ വയലന്റ് ആയി പോകും ഗൈയ്സ്’; ഇനി ചോദിക്കല്ലെന്ന് അമൃതയും അമ്മയും

പരമ്പരകളിലൂടെയും സ്റ്റാർ മാജിക്ക് ഷോയിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി നടിയാണ് അമൃത നായർ. കുടുംബവിളക്കിലെ ശീതളായി ആ പ്രേക്ഷക സ്നേഹം ഇരട്ടിയാക്കാനും താരത്തിന് സാധിച്ചു. തനിക്ക് പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യമാണ് ശീതൾ എന്നാണ് അമൃത എപ്പോഴും…

പരമ്പരകളിലൂടെയും സ്റ്റാർ മാജിക്ക് ഷോയിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി നടിയാണ് അമൃത നായർ. കുടുംബവിളക്കിലെ ശീതളായി ആ പ്രേക്ഷക സ്നേഹം ഇരട്ടിയാക്കാനും താരത്തിന് സാധിച്ചു. തനിക്ക് പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യമാണ് ശീതൾ എന്നാണ് അമൃത എപ്പോഴും പറയാറുള്ളത്. ഇപ്പോൾ സ്റ്റാർ മാജിക്കിൽ നിന്നും പിന്മാറാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചൊക്കെ തുറന്ന് സംസാരിക്കുകയാണ് അമൃത.

സ്റ്റാർ മാജിക്ക് നിർത്തിയതാണ്, പേഴ്സണൽ കാര്യങ്ങൾ കൊണ്ടാണ് നിർത്തിയത്, അതൊന്നും ഇപ്പോൾ പറയുന്നില്ല. പിന്നെ ഒരുപാട് ആളുകൾ എന്നോട് ചോദിക്കുന്ന ഒരു ചോദ്യം അച്ഛനെക്കുറിച്ചാണ്, അതിനെക്കുറിച്ച് അമ്മ സംസാരിക്കുമെന്നും അമൃത പറഞ്ഞു. “ഞങ്ങൾ വീഡിയോ എടുക്കാൻ തുടങ്ങിയിട്ട് രണ്ട് രണ്ടര വർഷമായി. ഇത്രയും നാളായിട്ടും മോളുടെ അച്ഛന്റെ ഫോട്ടോയോ കാര്യങ്ങളോ ഇട്ടിട്ടില്ല. അതിന്റെ കാര്യം നിങ്ങൾക്ക് മനസിലാകും. ഒന്നുകിൽ അച്ഛൻ മരിച്ചുപോയി കാണും. അല്ലെങ്കിൽ അച്ഛൻ ഇല്ല എന്നത്. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമല്ലോ. പിന്നെയും പിന്നെയും എന്തിനാണ് ഇതേ ചോദ്യം”.

“അമൃതയുടെ അച്ഛൻ ഭൂചലനത്തിൽ പെട്ടുപോയി. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. ഇവൾ ജനിക്കും മുൻപേ അങ്ങനെ ഉണ്ടായി. ഞാൻ വയലന്റ് ആയി പോകും ഗൈയ്സ്. ആ പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് ടെൻഷൻ ആകും”- അമൃതയുടെ അമ്മ പറഞ്ഞു. ഇത് ഞാൻ ആദ്യമായാണ് കേൾക്കുന്നതെന്ന് ചിരിച്ചുകൊണ്ട് അമൃതയും പറയുന്നു. “എന്നെയും അനിയനെയും സിംഗിൾ പേരന്റ് ആയാണ് അമ്മ വളർത്തിയത്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല”. അച്ഛനെ കുറിച്ച് ആരും ചോദിക്കേണ്ടെന്നും അമൃത വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.