‘പ്ലാസ്റ്റിക് സര്‍ജറിയോ ഇന്‍ജക്ഷനോ’ അമൃതയുടെ രൂപമാറ്റത്തിന് പിന്നിലെ കാരണം അന്വേഷിച്ച് ആരാധകര്‍

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി അമൃത നായര്‍. കുടുംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്. യൂട്യുബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്.് ഇപ്പോഴിതാ താരത്തിന്റെ പഴയ ഒരു…

amrutha nair new and old look

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി അമൃത നായര്‍. കുടുംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്. യൂട്യുബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്.് ഇപ്പോഴിതാ താരത്തിന്റെ പഴയ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഓള്‍ഡ് പിക് ചാലഞ്ച് എന്ന പേരില്‍ അമൃത സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ചിരുന്നു.

2015ല്‍ എടുത്ത ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ ഫോട്ടോ കണ്ട് ചിലര്‍ താരത്തോട് പ്ലാസ്റ്റിക് സര്‍ജറിയോ ഇന്‍ജക്ഷനോ മരുന്നുകളോ കഴിച്ചാണോ ഈ മാറ്റമെന്ന് ചോദിച്ച് കമന്റുകളിട്ടിരുന്നു. ഇതിന് മറുപടിയായി നടി രംഗത്തെത്തി. പല്ലില്‍ കമ്പി ഇട്ടതാണ് രൂപമാറ്റത്തിന് കാരണമെന്നും യാതൊരുവിധ ശസ്ത്രക്രിയയും ചെയ്തിട്ടില്ല എന്നാണ് അമൃത തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

പ്ലാസ്റ്റിക് സര്‍ജറിയോ ഇന്‍ജക്ഷനോ മരുന്നുകളോ കഴിച്ചാണോ ഈ മാറ്റമെന്നാണ് പലരും കമന്റ് ചെയ്തത്.. എന്നാല്‍ താന്‍ അതൊന്നും ചെയ്തിട്ടില്ല.

പല്ലില്‍ കമ്പി ഇട്ടതും പിന്നെ പ്രായമാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്നതുമാണ് ഈ മാറ്റങ്ങള്‍ക്ക് കാരണം. ഹെയര്‍ സ്റ്റൈല്‍, ഡ്രസ്സിങ് എന്നിവയില്‍ വരുത്തുന്ന മാറ്റങ്ങളും ലുക്കില്‍ പ്രതിഫലിക്കുമെന്നും അമൃത വീഡിയോയില്‍ പറയുന്നു.