നിസ്താറിനെ നോക്കിയാലോ എന്ന് തിരക്കഥാകൃത്ത്, ആളെ അറിയില്ലെന്ന് അമല്‍- നടന്‍

ഭീഷ്മ പര്‍വത്തില്‍ മൈക്കിളപ്പന് മേലെ അധികാരം ഉപയോഗിക്കാന്‍ പറ്റാത്ത നിസ്സഹായനായ ജ്യേഷ്ഠന്‍ മത്തായി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജ്യേഷ്ഠനാണെങ്കിലും പിടിപ്പുകേടുകൊണ്ട് മൈക്കിളിനു മുന്നില്‍ വിനീതവിധേയനാകേണ്ടിവന്ന കഥാപാത്രം മനോഹരമായി അവതരിപ്പിച്ചത് നടന്‍ നിസ്താര്‍ സേട്ടാണ്.…

nisthar-about-bheeshmaparvam

ഭീഷ്മ പര്‍വത്തില്‍ മൈക്കിളപ്പന് മേലെ അധികാരം ഉപയോഗിക്കാന്‍ പറ്റാത്ത നിസ്സഹായനായ ജ്യേഷ്ഠന്‍ മത്തായി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജ്യേഷ്ഠനാണെങ്കിലും പിടിപ്പുകേടുകൊണ്ട് മൈക്കിളിനു മുന്നില്‍ വിനീതവിധേയനാകേണ്ടിവന്ന കഥാപാത്രം മനോഹരമായി അവതരിപ്പിച്ചത് നടന്‍ നിസ്താര്‍ സേട്ടാണ്. ചിത്രത്തില്‍ താന്‍ എങ്ങനെ എത്തിപ്പെട്ടു എന്നതിനെ കുറിച്ച് പറയുകയാണ് നടന്‍.

അമല്‍ നീരദിന്റെ വരത്തനില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ശരിക്കും അതില്‍ ഞാന്‍ യാദൃച്ഛികമായി എത്തിപ്പെട്ടതാണ്. ആ കഥാപാത്രത്തിന് വേണ്ടി നിസ്താറിനെ നോക്കിയാലോ എന്ന് തിരക്കഥാകൃത്ത് ചോദിച്ചപ്പോള്‍ അമല്‍ പറഞ്ഞത് എനിക്ക് ആ ആളെ അറിയില്ല എന്നാണു. അവര്‍ ഒഴിവ് ദിവസത്തെ കളിയും കാര്‍ബണും അദ്ദേഹത്തെ കൊണ്ട് കാണിച്ചു. അത് കണ്ടിട്ട് അമല്‍ പറഞ്ഞു, ‘ആ ഇദ്ദേഹം മതി’. അങ്ങനെയാണ് വരത്തനില്‍ എത്തിയത്.

അതുകഴിഞ്ഞും അമലുമായുള്ള സ്‌നേഹബന്ധം തുടര്‍ന്നു. ഭീഷ്മയുടെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു, ‘ഇക്കാ എനിക്കൊന്നു കാണണം. ഞാന്‍ തിരുവനന്തപുരത്തേക്ക് വരാം’. എന്നാല്‍ താന്‍ കൊച്ചിയിലെത്തി അമലിനെ കാണുകയായിരുന്നുവെന്ന് നിസ്താര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.