അമൃത സുരേഷ് ആലപിച്ച ‘തിരതാളം’ മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു

ഗായിക അമൃത സുരേഷ് ആലപിച്ച ‘തിരതാളം’ മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു. സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ ഗാനത്തിന്റെ വരികള്‍ സാം മാത്യു എ.ഡിയാണ്. സാംസണ്‍ സില്‍വയാണ് പാട്ടിന് ഈണമൊരുക്കിയത്. വിവേക് തോമസ് പാട്ടിന്റെ മിക്‌സിങ്ങും മാസ്റ്ററിങ്ങും…

ഗായിക അമൃത സുരേഷ് ആലപിച്ച ‘തിരതാളം’ മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു. സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ ഗാനത്തിന്റെ വരികള്‍ സാം മാത്യു എ.ഡിയാണ്. സാംസണ്‍ സില്‍വയാണ് പാട്ടിന് ഈണമൊരുക്കിയത്. വിവേക് തോമസ് പാട്ടിന്റെ മിക്‌സിങ്ങും മാസ്റ്ററിങ്ങും നിര്‍വഹിച്ചു.

ജുബിന്‍ തോമസ് ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചത്. എസ്.ജയന്‍ദാസ് ചിത്രീകരണവും അരുണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിച്ചു. ശ്രീജിത് ശിവാനന്ദന്‍ ആണ് നൃത്തസംവിധായകന്‍. ആല്‍ബം ഇതിനോടകം നിരവധി പേരാണ് കണ്ടു കഴിഞ്ഞത് സ്ത്രീക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അനുഭവിക്കേണ്ടി വരുന്ന വീര്‍പ്പുമുട്ടലുകളും ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കരുത്തിന്റെ, ശക്തിയുടെ പ്രതീകമായ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ സംഗീത വീഡിയോ അണിയറപ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിരിക്കുന്നത്.