‘എനിക്ക് എതിരെ കേസ് എടുക്കാന്‍ ഞാന്‍ എം.വി.ഡിയോട് ആവശ്യപ്പെട്ടു’ !- ബോബി ചെമ്മണ്ണൂര്‍!!

തനിക്ക് എതിരെ കേസ് എടുക്കണം എന്ന് താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടതായി ബോബി ചെമ്മണ്ണൂര്‍. കഴിഞ്ഞ ദിവസം താരം തന്റെ വാഹനത്തിന് മേല്‍ ഇരുന്ന് റോഡിലൂടെ പ്രകടനം നടത്തിയതില്‍ ബോബി ചെമ്മണ്ണൂരിന് എതിരെ…

തനിക്ക് എതിരെ കേസ് എടുക്കണം എന്ന് താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടതായി ബോബി ചെമ്മണ്ണൂര്‍. കഴിഞ്ഞ ദിവസം താരം തന്റെ വാഹനത്തിന് മേല്‍ ഇരുന്ന് റോഡിലൂടെ പ്രകടനം നടത്തിയതില്‍ ബോബി ചെമ്മണ്ണൂരിന് എതിരെ കേസ് എടുക്കണം എന്ന ആവശ്യം ഉയര്‍ത്തി പലരും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ അത്തരം കമന്റുകള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ബോചെ. കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ അദ്ദേഹം പങ്കുവെച്ച വീഡിയോയിലാണ് പലരുടേയും

അഭിപ്രായ പ്രകാരം തനിക്ക് എതിരെ കേസ് എടുക്കണം എന്ന് എം.വി.ഡിയോട് സ്വമേധയാ പറഞ്ഞതായി ബോബി ചെമ്മണ്ണൂര്‍ അറിയിക്കുന്നത്. വീഡിയോയില്‍ കഴിഞ്ഞ ദിവസം വണ്ടിയുടെ മേല്‍ നടത്തിയ പ്രകടനത്തെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.. ബോചെ എന്ന ബുച്ചര്‍ എന്ന് പറയുന്ന തന്റെ പുതിയ സംരംഭത്തിന് വേണ്ടിയുള്ള ഉദ്ഘാടന വീഡിയോ ആയിരുന്നു അത്. ഇറച്ചി കടയുടെ ഉദ്ഘാടന വേളയില്‍ പ്രമോഷന്റെ ഭാഗമായി ഷോപ്പിന്റെ തൊട്ടടുത്ത് വെച്ച് വണ്ടിയുടെ മുകളില്‍ കയറി ഇരിക്കുകയും കടയുടെ മുന്നില്‍ ഇറങ്ങി

കൈയ്യില്‍ ഉള്ള ഇറച്ചിവെട്ടുന്ന കത്തികൊണ്ട് ഒരു വെറൈറ്റിക്ക് വേണ്ടി നാട മുറിച്ച് കട ഉദ്ഘാടനം ചെയ്തു. ഹെല്‍മറ്റ് ഇല്ലാതെയോ ലൈസന്‍സ് ഇല്ലാതെയോ നിയമ ലംഘനം നടത്തി താന്‍ ഒന്നും ചെയ്തിട്ടില്ല. പരമാവധി നിയമം അനുസരിച്ച് തന്നെ

ജീവിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് താന്‍. ഇത് കടയുടെ ഉദ്ഘാടനത്തിന്റേയും മാര്‍ക്കറ്റിംഗിന് വേണ്ടി ഒരു ചെറിയ വിനോദത്തിന് വേണ്ടി ചെയ്തതാണ്. ജീപ്പ് അലങ്കരിച്ച് ഇങ്ങനെ പലരും ചെയ്യുന്നത് കണ്ടിട്ടുണ്ട്, എന്തായാലും തനിക്ക്

എതിരെ കേസ് എടുക്കണം എന്ന് പലരും ആവശ്യം ഉയര്‍ത്തി. താന്‍ വലിയവന്‍ ആയതുകൊണ്ടാണ് കേസ് എടുക്കാത്തത് എന്ന് പലരും പറയുന്നു. നിയമത്തിന് മുന്നില്‍ അങ്ങനെ വ്യത്യാസമില്ലെന്ന് എന്റെ ശിക്ഷകൊണ്ട് ഒരു മാതൃകയാകട്ടെ എന്നും ഇതിന്റെ പേരില്‍ വരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറണെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. പലരും തന്നെ അനുകൂലിച്ച് എത്തിയിരുന്നു എന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു.