എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ ; എന്തൊക്കെ സംഭവിച്ചാലും മുന്നോട്ട് പോവുക

മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോകളിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയായത്. റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ ജീവിതം മാറി മറിഞ്ഞതും. നടൻ ബാലയുമായി പ്രണയത്തിലായതും ആ പ്രണയം വിവാഹത്തിലേക്ക് എത്തിയതും റിയാലിറ്റി…

മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോകളിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയായത്. റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ ജീവിതം മാറി മറിഞ്ഞതും. നടൻ ബാലയുമായി പ്രണയത്തിലായതും ആ പ്രണയം വിവാഹത്തിലേക്ക് എത്തിയതും റിയാലിറ്റി ഷോയിലൂടെയാണ്. എന്നാൽ അധികനാൾ ആ ദാമ്പത്യ ജീവിതം നീണ്ടു നിന്നില്ല.ബാലയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം മകൾ അവന്തികയ്‌ക്കൊപ്പം അച്ഛനിലും അമ്മയ്ക്കും ഒപ്പമെന്ന് താരമുള്ളത്. അഭിനയത്തിലേക്കും ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് അമൃത ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. താരം ഇപ്പോൾ പറഞ്ഞിരിക്കുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത്. “എന്തൊക്കെ സംഭവിച്ചാലും മുന്നോട്ട് പോവുക. നമ്മൾ എന്തൊക്കെ ചെയ്താലും എല്ലാത്തിന്റേയും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ. ജീവിതത്തിൽ പലതും സംഭവിച്ചേക്കാം…തളർന്നുപോകാതെ അവയെ നോക്കി പുഞ്ചിരിച്ച ശേഷം വീണ്ടും മുന്നോട്ട് സഞ്ചരിക്കുക.” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.