എമി ജാക്‌സണും കാമുകനും തമ്മിൽ വേർപിരിയുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

എമി ജാക്‌സണും കാമുകനും തമ്മിൽ വേർപിരിയുന്നു!

amy jackson latest news

എമി ജാക്സൺ എന്ന നടിയെ അറിയാത്തവർ ചുരുക്കം ആണ്. തെന്നിന്ത്യ സിനിമകളിലും ബോളിവുഡ് സിനിമകളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരത്തിന് ആരാധകർ ഏറെ ആണ്. ആര്യ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി തെന്നിന്ത്യൻ സിനിമയിൽ എത്തിയത്. ഒറ്റ ചിത്രം കൊണ്ട് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. പിന്നീട് ഹോളിവുഡ് സുന്ദരി തെന്നിന്ത്യൻ സിനിമളുടെ ഭാഗമാകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് എമി ജാക്സൺ ചിത്രങ്ങളും വീഡിയോകളുമെല്ലാ പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട് . കാമുകനുമായിട്ടുള്ള വാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നടി പുറത്ത് വിടുന്നത്. കാമുകനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് എമി അമ്മയാകുന്നത്. എമി തന്നെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചതും.

അതിനു ശേഷം തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം എമി സ്ഥിരമായി ആരാധകരുമായി പങ്കുവെക്കുമായിരുന്നു. ഗർഭാവസ്ഥയിലെ ഓരോ  ചിത്രങ്ങളും  തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി എമി പുറത്ത് വിട്ടിരുന്നു. കുഞ്ഞു ജനിച്ചതിന് ശേഷവും കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാൻ താരം മറന്നില്ല. ഇതിനിടയിൽ വിവാഹനിശ്ചയത്തിനു ശേഷം ഗർഭിണി ആയതോടെ കാമുകനുമായുള്ള വിവാഹം നീട്ടി വെയ്ക്കുകയായിരുന്നു താരം. ഇപ്പോഴിതാ ഇരുവരും വേർപിരിയുന്നു എന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. കുഞ്ഞിന്റെ ജനന ശേഷം 2020 ൽ ഇരുവരും വിവാഹിതർ ആകും എന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ. എന്നാൽ കോവിഡ് വന്നോതോട് കൂടി വിവാഹം നടത്താൻ കഴിഞില്ല. ഇനി എന്നാണ് ഇരുവരുടെയും വിവാഹം എന്ന് ചോദിച്ചിരുന്നു ആരാധകർ തന്നെയാണ് ഇരുവരും വേർപിരിഞ്ഞോ എന്ന് ചോദിക്കുന്നത്.

കാരണം എമിയും കാമുകൻ ജോർജും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ എമി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങൾ ഒന്നും തന്നെ ഇപ്പോൾ കാണുന്നില്ല എന്നതാണ് ആരാധകരെ സംശയത്തിൽ ആഴ്ത്തിയിരിക്കുന്നത്. ജോര്ജും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ആയിരുന്നു എമിയുടെ ഇൻസ്റ്റാഗ്രാമിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം തന്നെ എമി ഇപ്പോൾ റിമൂവ് ചെയ്‌തിരിക്കുകയാണ്. എന്നാൽ ഇരുവരും തമ്മിൽ എന്തെങ്കിലും തരത്തിലെ പ്രശ്നങ്ങൾ ഉണ്ടെന്നോ ഇരുവരും വേർപിരിഞ്ഞു എന്നോ താരങ്ങൾ ഇത് വരെ പറഞ്ഞിട്ടില്ല.

Trending

To Top