സംയുക്ത വർമ്മ അണിഞ്ഞ ഈ നെക്ലേസിന്റെ പ്രത്യേകത എന്താണെന്നറിയാമോ?

സത്യൻ അന്തിക്കാട് ജയറാമിടെ നായകനാക്കി സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നായികയായി വെള്ളിത്തിരയിൽ എത്തിയ താരമാണ് സംയുക്ത വർമ്മ.മികച്ച നടിയായിരുന്ന സംയുക്ത വർമ്മ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം…

സത്യൻ അന്തിക്കാട് ജയറാമിടെ നായകനാക്കി സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നായികയായി വെള്ളിത്തിരയിൽ എത്തിയ താരമാണ് സംയുക്ത വർമ്മ.മികച്ച നടിയായിരുന്ന സംയുക്ത വർമ്മ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.

 

അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വ്യത്യസ്തമായ ആഭരണങ്ങളും മനോഹരമായ വസ്ത്രങ്ങളും അണിയാൻ ഏറെ താല്പര്യമുള്ള വ്യക്തിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വസ്ത്രധാരണവും ആഭരണങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. തന്റെ ബന്ധുകൂടിയായ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹത്തിന് സംയുക്ത അണിഞ്ഞ സ്പെഷൽ മാല ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു.

ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ ഏറ്റവും പുതുതായി പോസ്റ്റ് ചെയ്ത ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. സാരിക്കൊപ്പം സംയുക്ത അണിഞ്ഞ നെക്ളേസിനാണ് ആ പ്രത്യേകതയുള്ളത്.താരം അണിഞ്ഞ നെക്ളേസ് സ്വന്തമായി ഡിസൈൻ ചെയ്തതാണ്. ഒരാൾ ചെയ്യുന്നതെല്ലാം അയാളുടെ കൈയൊപ്പാണ് എന്ന ക്യാപ്ഷൻ നൽകിയാണ് സംയുക്ത ചിത്രം പോസ്റ്റ് ചെയ്തത്. സ്വന്തമായി ഡിസൈൻ ചെയ്ത മാലയ്ക്ക് സംയുക്ത സുദർശനചക്ര മാല എന്ന പേരാണ് താരം നൽകിയിരിക്കുന്നത്