ജയസൂര്യ അവരോട് അങ്ങനെ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും കരഞ്ഞു

നിരവധി ആരാധകർ ഉള്ള താരമാണ് അനന്യ. ജയസൂര്യ നായകനായ പോസിറ്റിവ് എന്ന ചിത്രത്തിൽ കൂടിയാണ് അനന്യ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരം വളരെ പെട്ടന്നു…

നിരവധി ആരാധകർ ഉള്ള താരമാണ് അനന്യ. ജയസൂര്യ നായകനായ പോസിറ്റിവ് എന്ന ചിത്രത്തിൽ കൂടിയാണ് അനന്യ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരം വളരെ പെട്ടന്നു തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും നിരവധി അവസരങ്ങൾ താരത്തിനെ തേടി എത്തി. കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ താരത്തിന് വളരെ പെട്ടന്ന് തന്നെ ആരാധകരെയും സ്വന്തമാക്കാൻ കഴിഞ്ഞു. എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. എങ്കിൽ പോലും നൃത്തവും മറ്റുമായി സജീവമായിരുന്നു താരം. ഇപ്പോഴിതാ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ താരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ജയസൂര്യയും പൃഥ്വിരാജ്ഉം കാരണം താൻ കരഞ്ഞിട്ടുണ്ട് എന്നാണ് അനന്യ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ടിയാൻ സിനിമ ഷൂട്ട് ചെയ്യുന്ന സാമ്യം. രാജുവേട്ടനും ഇന്ദ്രൻ ചേട്ടനും ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകളും എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ ഷൂട്ട് നടക്കുമ്പോൾ എന്തോ സിനിമയുടെ പ്രധാനമായ ഒരു ഭാഗം ഷൂട്ട് ചെയ്യുകയാണ്. എന്ത് കേട്ടാലും പെട്ടന്ന് ചിരി വരുന്ന ആൾ ആണ് ഞാൻ. ഷൂട്ടിന് മുൻപ് ഇവർ പറഞ്ഞ എന്തോ ഒരു കാര്യം ഓർത്ത് എനിക്ക് ഡയലോഗ് പറയാൻ പറ്റാത്ത തരത്തിൽ ചിരി വന്നു. ഒന്ന് രണ്ടു തവണ ഇത് ഞാൻ ആവർത്തിച്ചപ്പോൾ രാജുവേട്ടൻ നന്നായി ചെയ്യൂ എന്ന് എന്നോട് പറഞ്ഞു. ആ സമയത്ത് എവിടെ നിന്നോ ഒരു കോഴി കൂവി.അപ്പോഴേക്കും ചിരി അടക്കാൻ പറ്റാതെ ഞാൻ വീണ്ടും ചിരിച്ചു.

അത് കണ്ടു രാജു ചേട്ടൻ എന്നോട് ഷൗട്ട് ചെയ്തു. അത് കണ്ടു ഞാൻ ശരിക്കും പേടിച്ച് പോയി. അത്ര സീരിയസ് ആയ ഒരു രംഗം ആയിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. അതാണ് എന്നോട് അങ്ങനെ പെരുമാറിയത്. അത് പോലെ തന്നെ പോസിറ്റീവ് സിനിമയുടെ ഷൂട്ട് സമയത്ത് ഞാൻ കുറച്ച് ചബ്ബി ആയിരുന്നു. നായികയായി നിൽക്കണമെങ്കിൽ തടി മൈന്റൈൻ ചെയ്യണമെന്ന് ജയൻ ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. ഞാൻ പക്ഷെ ചോറും കറിയും ഒക്കെ നന്നായി കഴിക്കുന്ന കൂട്ടത്തിൽ ആണ്. അങ്ങനെ ഒരിക്കൽ കഴിച്ച് കൊണ്ടിരുന്നപ്പോൾ ജയൻ ചേട്ടൻ വന്നിട്ട് പറഞ്ഞു അവൾക് രണ്ടു ചപ്പാത്തി മാത്രം കൊടുത്താൽ മതിയെന്ന്. അത് കേട്ട് ഞാൻ ശരിക്കും കരഞ്ഞു. കാരണം എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഭക്ഷണം ആയിരുന്നു ചപ്പാത്തി.