കളരി പയറ്റ് പഠിക്കാൻ പാലക്കാടെത്തി മറാഠി നടി!!

കളരിപ്പയറ്റ് പഠിക്കാൻ കേരളത്തിലേക്ക് വണ്ടി കയറി മറാഠി സിനിമാ താരം. ശ്വേതാ പർദേശിയാണ് കളരിപ്പയറ്റ് പഠിക്കാനെത്തിയിരിക്കുന്നത്. പാലക്കാട് ആലത്തൂരിലാണ്  ശ്വേതാ കളരിപ്പയറ്റ് അഭ്യസിക്കാൻ എത്തിയത്. സ്ത്രീകൾ ഏതെങ്കിലും ഒരു ആയോധന കല പഠിച്ചിരിക്കണം എന്നാണ്…

കളരിപ്പയറ്റ് പഠിക്കാൻ കേരളത്തിലേക്ക് വണ്ടി കയറി മറാഠി സിനിമാ താരം. ശ്വേതാ പർദേശിയാണ് കളരിപ്പയറ്റ് പഠിക്കാനെത്തിയിരിക്കുന്നത്. പാലക്കാട് ആലത്തൂരിലാണ്  ശ്വേതാ കളരിപ്പയറ്റ് അഭ്യസിക്കാൻ എത്തിയത്. സ്ത്രീകൾ ഏതെങ്കിലും ഒരു ആയോധന കല പഠിച്ചിരിക്കണം എന്നാണ് ശ്വേതയുടെ അഭിപ്രായം.


പാലക്കാട് ആലത്തൂരിലെ ബോധി കളരിപ്പയറ്റ് സെൻറ്റിൽ ബൈജു മോഹൻദാസിൻറെ നേതൃത്വത്തിലാണ് ശ്വേതാ പർദേശി കളരി പഠിക്കുന്നത്. വിദേശികളും സ്വദേശികളുമായി നിരവധി പേരാണ് ഇവിടെ കളരി പഠിക്കാൻ എത്തുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ആദ്യപാഠങ്ങൾ ഡാൻസർ കൂടിയായ ശ്വേത സ്വായത്തമാക്കിയിരിക്കുകയാണ്. കരളത്തിലെ ജനങ്ങൾ വളരെ സ്നേഹമുള്ളവരാണെന്നും കേരളം തനിക്കിപ്പോൾ വീട് പോലെയാണെന്നും ശ്വേത പറഞ്ഞു.


കളരി പഠിക്കാൻ കേരളത്തിന്റെ പുറത്തുനിന്നും ഒരുപാട് ആളുകൾ പാലക്കാട് എത്താറുണ്ട്. ഓൺലൈൻ വഴി സിനിമയെ കുറിച്ച് അറിഞ്ഞാണ് ശ്വേതയും പാലക്കാട്ടേക്ക് എത്തുന്നത്. മറാഠിയിലെ വിവിധ ഡാൻസ് റിയാലിറ്റി ഷോകളിലും വിജയിച്ച താരമാണ് ശ്വേത പർദേശി. കളരിപയറ്റ് സമ്മാനിക്കുന്ന മെയ് വഴക്കം നൃത്തരംഗത്തും മുതൽകൂട്ടാകുമെന്ന വിശ്വാസത്തിലാണ് ശ്വേത കളരി പഠിക്കാൻ എത്തിയത്