“അങ്ങനെ മൈക് ടൈസണുമായി കൂട്ടായി” – അനന്യ പാണ്ഡെ

ഷാറൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ ഉള്‍പ്പെട്ട മയക്ക് മരുന്ന് കേസിലെ വിവാദങ്ങള്‍ ഒഴിഞ്ഞ് അനന്യ പാണ്ഡെ വീണ്ടും സിനിമാ ലേകത്ത് സജീവമാകുകയാണ്. മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അനന്യക്ക് എതിരെയും അന്വേഷണം നീണ്ടപ്പോള്‍ താരത്തിനോട് ഷൂട്ടിംഗുകള്‍…

ഷാറൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ ഉള്‍പ്പെട്ട മയക്ക് മരുന്ന് കേസിലെ വിവാദങ്ങള്‍ ഒഴിഞ്ഞ് അനന്യ പാണ്ഡെ വീണ്ടും സിനിമാ ലേകത്ത് സജീവമാകുകയാണ്. മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അനന്യക്ക് എതിരെയും അന്വേഷണം നീണ്ടപ്പോള്‍ താരത്തിനോട് ഷൂട്ടിംഗുകള്‍ എല്ലാം നിര്‍ത്തിവെയ്ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും കുറച്ച് നാള്‍ താരം സജീവമല്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്റെ പുതിയ സിനിമാ വിശേഷങ്ങളുമായി വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് അനന്യ. വിജയ് ദേവെരകൊണ്ടയുടെ നായിക ആയി’ലൈഗര്‍’ എന്ന ചിത്രത്തിലാണ് അനന്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമാ ലൊക്കേഷനില്‍ നിന്ന് താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ തരംഗമാകുന്നത്. അനന്യ പാണ്ഡ പങ്കുവെച്ച മൈക് ടൈസണിനൊത്തുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ‘ലൈഗര്‍’ എന്ന സിനിമയില്‍ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രഖ്യാപനം വലിയ വാര്‍ത്തായിരുന്നു. മൈക്ക് ടൈസനുമായുള്ള സൗഹൃദമാണ് അനന്യ പാണ്ഡ ഫോട്ടോയിലൂടെ സൂചിപ്പിക്കുന്നത്. ക്ലൈമാക്‌സില്‍ അതിഥി താരമായാണ് മൈക്ക് ടൈസണ്‍ എത്തുകയെന്നാണ് സൂചന.

പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകി എങ്കിലും. ഏകദേശം അവസാന ഭാഗത്തോട് എത്തി എന്നാണ് അറിയുന്നത്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരമായാണ് വിജയ് ദേവരകൊണ്ട ചിത്രത്തില്‍ വേഷമിടുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.