‘കംഫര്‍ട്ട് സോണിന് പുറത്ത് സിനിമ ചെയ്യണമെന്നുണ്ടായിരുന്നു, അങ്ങനെ സ്വീകരിച്ചു’ അനശ്വര

അനശ്വര രാജന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മൈക്ക്. ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയുണ്ട് മൈക്കിന്. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പിനെ കുറിച്ച് സംസാരിക്കുകയാണ് നടി അനശ്വര രാജന്‍.

മൈക്കിലെ സാറ എന്ന കഥാപാത്രത്തിനായി മുടി മുറിക്കുന്ന കാര്യത്തില്‍ ആദ്യം സംശയങ്ങള്‍ ഉണ്ടായിരുന്നെന്ന് അനശ്വര പറയുന്നു. എന്നാല്‍ സാറയെന്ന കഥാപാത്രത്തെ അത്രമാത്രം ഇഷ്ടമായതിനാലും കംഫര്‍ട്ട് സോണിന് പുറത്തുള്ള കഥാപാത്രം ചെയ്യണമെന്ന ആഗ്രഹത്താലും അതിനു തയ്യാറാവുകയായിരുന്നെന്നും താരം പറഞ്ഞു.

‘സാറ ചെയ്യുന്നതിനായി വിഷ്ണുവേട്ടന്‍ (സംവിധായകന്‍ വിഷ്ണു ശിവപ്രസാദ്) ആദ്യം പറഞ്ഞ ഡിമാന്‍ഡ് മുടി മുറിക്കണമെന്നതായിരുന്നു. സൂപ്പര്‍ ശരണ്യ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് മൈക്ക് വരുന്നത്. അപ്പോള്‍ അത് റിസ്‌കല്ലേ, പെട്ടെന്നൊരു മാറ്റം വേണോ എന്ന് ചിന്തിച്ചിരുന്നു. പക്ഷേ, കംഫര്‍ട്ട് സോണിന് പുറത്ത് സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. മാത്രമല്ല, നല്ലൊരു കഥാപാത്രവും. അങ്ങനെ മൈക്ക് സ്വീകരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു’ -അനശ്വര വ്യക്തമാക്കി.

അഭിനേതാക്കള്‍ക്ക് കൃത്യമായ മോട്ടിവേഷന്‍ നല്‍കുന്ന സംവിധായകനാണ് വിഷ്ണുവെന്നും അനശ്വര പറഞ്ഞു. ‘കഥാപാത്രത്തെ കുറിച്ച് നമുക്ക് തന്നെ സംശയമുള്ള സമയങ്ങള്‍ ഉണ്ടാകാം. അപ്പോഴൊക്കെ അത് കൃത്യമായി പറഞ്ഞുതരികയും മോട്ടിവേഷന്‍ നല്‍കുകയും ചെയ്യുന്ന സംവിധായകനാണ് വിഷ്ണുവേട്ടന്‍. സാറയെന്ന കഥാപാത്രം മാസ്‌കുലിനാകാന്‍ ശ്രമിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അതെപ്പോള്‍ എങ്ങനെ വേണമെന്നൊക്കെ മനസ്സിലാക്കാന്‍ വിഷ്ണുവേട്ടന്‍ ഒരുപാട് സഹായിച്ചിരുന്നുവെന്നും താരം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Previous articleഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം
Next articleബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി; റിച്ച ചദ്ദയും അലി ഫസലും വിവാഹിതരാകുന്നു