വ്യത്യസ്തമായ ഒരു ചുവടുവെയ്പ്പായി ചെയ്തതാണ് ‘മൈക്ക്’..! സിനിമയെ കുറിച്ച് അനശ്വര രാജന്‍

അനശ്വര രാജന്‍ വീണ്ടും നായിക വേഷത്തില്‍ എത്തിയ മൈക്ക് എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ റിലീസ് ആയതിന് ശേഷം നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ…

അനശ്വര രാജന്‍ വീണ്ടും നായിക വേഷത്തില്‍ എത്തിയ മൈക്ക് എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ റിലീസ് ആയതിന് ശേഷം നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.. എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് അനശ്വര പങ്കുവെച്ച പോസ്റ്റില്‍ ഈ സിനിമ താന്‍ വ്യത്യസ്തമാര്‍ന്ന ഒരു ചുവട് വയ്ക്കണം…എന്ന ആഗ്രഹത്തോടെ ചെയ്തതാണെന്നും പറയുന്നു. മൈക്ക് സിനിമ റീലിസ് ആയ വിവരം ഒരിക്കല്‍ കൂടി എല്ലാവരോടും പറഞ്ഞ് നന്ദി അറിയിച്ചാണ് അനശ്വര ഈ കുറിപ്പ് പങ്കുവെച്ചത്.

എന്റെ സിനിമാ ജീവിതത്തിലെ എല്ലാ സിനിമകളും പ്രിയപ്പെട്ടതാവുന്നു…ഇന്നിതാ മൈക്കില്‍ എത്തിനില്‍ക്കുന്നു… മുന്‍ ചിത്രങ്ങളെക്കുറിച്ചുള്ള നിങ്ങള്‍ തന്ന അഭിപ്രായങ്ങളും..നിര്‍ദ്ദേശങ്ങളും… വിമര്‍ശനങ്ങളും ഉള്‍ക്കൊണ്ട് പുതിയൊരു പാതയില്‍… വ്യത്യസ്തമാര്‍ന്ന ഒരു ചുവട് വയ്ക്കണം…എന്ന ആഗ്രഹത്തോടെ ചെയ്തതാണ് മൈക്ക് എന്ന ഈ സിനിമ.. എന്നാണ് തന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ച് നടി പറയുന്നത്. എന്റെ ആഗ്രഹങ്ങള്‍ക്കും.. ശ്രമങ്ങള്‍ക്കും..മാര്‍ക്കിടേണ്ടതും…അതെത്രത്തോളം വിജയിച്ചിട്ടുണ്ടെന്നും…

ഇനി തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് താരം പ്രേക്ഷകരോടായി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. ഇതിനോടകം തന്നെ ഒട്ടേറെപ്പേര്‍ സിനിമ കണ്ട് അഭിപ്രായം അറിയിച്ചതായും താരം പറയുന്നുണ്ട്. ഒട്ടേറെപ്പേര്‍….മെസ്സേജ്, വഴിയും.. കമന്റ് വഴിയും.. അവരുടെ വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു… എല്ലാവര്‍ക്കും ഒരുപാട്..ഒരുപാട്.. നന്ദി! സിനിമ കാണാത്തവര്‍ കുടുംബസമേതം കണ്ട്…നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെയ്ക്കുമല്ലോ..എന്നും താരം കുറിപ്പ് പങ്കുവെച്ചുകൊണ്ട് ചോദിക്കുന്നു.

ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന് ഇന്ന് നായികാ പദവിയില്‍ തിളങ്ങുന്ന താരമാണ് അശ്വര രാജന്‍. മൈക്ക് തന്റെ കംഫേര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടന്ന ഒരു സിനിമയാണെന്ന് നടി തുറന്ന് പറഞ്ഞിരുന്നു. വിഷ്ണു ശിവ പ്രസാദാണ് മൈക്ക് എന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജോണ്‍ എബ്രഹാമാണ് ഈ സിനിമ നിര്‍മ്മിച്ചത്.