പ്രസവിച്ചോര്‍ക്കറിയാം അതിന്റെ വിഷമം…! അവളുടെ ശരീരം, അവളുടെ തീരുമാനം!

ആരാധകരുടെ പ്രിയ താരദമ്പതികളായ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതേ ചൊല്ലി പല ചര്‍ച്ചകളും നടക്കുകയാണ്. അതേസമയം, ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധിപ്പേരാണ് രംഗത്ത്…

ആരാധകരുടെ പ്രിയ താരദമ്പതികളായ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതേ ചൊല്ലി പല ചര്‍ച്ചകളും നടക്കുകയാണ്. അതേസമയം, ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ വാടക ഗര്‍ഭത്തിന്റെ പേരില്‍ ഇവരെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ ഒരു കുറിപ്പുമായി ആന്‍സി വിഷ്ണു രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു സ്ത്രീക്ക് അമ്മയാകാനും അബോര്‍ഷന്‍ നടത്താനും എല്ലാം അവകാശമുണ്ട്. അത് അവളുടെ ശരീരവും അവളുടെ തീരുമാനവുമാണ്..

അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ആന്‍സി വിഷ്ണു തന്റെ കുറിപ്പിലൂടെ.. ഇതോടൊപ്പം ഗര്‍ഭസമയത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും ആന്‍സി വിഷ്ണു പറഞ്ഞിരിക്കുന്നു. പ്രസവ വേദന എടുത്ത് ഞെരിപ്പിരി കൊള്ളുന്ന സമയത്ത്, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഞാന്‍ പ്രസവിക്കൂല എന്ന് തോന്നിയിട്ട്.. ഡോക്ടറെ എന്നെയൊന്ന് സിസേറിയന്‍ ചെയ്യാമോ ‘എന്ന് ചോദിച്ച്, സിസേറിയന്‍ ചെയ്ത് ഒരു ആണ്‍ കുഞ്ഞിന് ജന്മം കൊടുത്ത അമ്മയാണ് ഞാന്‍..എന്നാണ് ആന്‍സി പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം… സിസേറിയന്‍ കഴിഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ ഇത് മതിയായിരുന്നു വെറുതെ വേദന സഹിച്ചു എന്ന് തോന്നി, അടിവയറ്റിലെ സിസേറിയന്‍ മുറിവും, മുലപാല്‍ തിങ്ങി നിറഞ്ഞിട്ട് ഉള്ള വേദനയും, മാനസിക സമ്മര്‍ദ്ധവും കൊണ്ട് ഞാന്‍ ഇപ്പോള്‍ ചാവും ന്ന് പറഞ്ഞിരിക്കണ സമയത്ത്, രാത്രിയില്‍ ഒന്നും കുഞ് ഉറങ്ങാതെ കരച്ചിലും ബെഹളവുമായി രാത്രികള്‍ കൊഴിഞ്ഞു പോകുമ്പോള്‍,

post partum depression ന്റെ അതി ഭയാനകമായ അവസ്ഥയിലേക്ക് ഞാന്‍ മൂക്കും കുത്തി വീണിരിക്കണ സമയത്ത്,.. പ്രസവിച്ചാലേ അമ്മക്ക് കുഞ്ഞിനോട് സ്‌നേഹം ഉണ്ടാവുള്ളുന്ന്.. പറഞ്ഞവരെ ഇപ്പോള്‍ കണ്ടാല്‍ ഞാന്‍ മുഖത്ത് പോലും നോക്കാറില്ല..ലോകത്ത് എങ്ങും ഇല്ലാത്ത വേദന സഹിച്ച് പ്രസവിച്ചാലും പറയും ‘സുഖ പ്രസവം .. പ്രസവിച്ചോര്‍ക്കറിയാം അതിന്റെ വിഷമം, സുഖ പ്രസവം ആയിരുന്നൊന്ന് ഒന്ന് ചോദിച്ചേക്കണം അവരോട്, ഒരു കൈ അകലത്തില്‍ നിന്ന് അങ്ങ് മാറിനിന്നിട്ട് ചോദിക്കണം,അല്ലെങ്കില്‍ കിട്ടണത് വാങ്ങി പോന്നേക്കണം….പിന്നെ, കല്യാണം കഴിക്കാതെയും അമ്മയാകാം, അച്ഛനുമാകാം…ഇനിയിപ്പോള്‍ ഒരു പെണ്ണിന് അമ്മയാകണം പക്ഷെ ഗര്‍ഭം ധരിക്കുവാനും പ്രസവിക്കുവാനും കഴിയില്ലെങ്കില്‍ അതിനും വഴിയുണ്ട്,
തീര്‍ച്ചയായും ആ സ്ത്രീക്ക് അമ്മയാകാം, അമ്മയും കുഞ്ഞും എന്ന വൈകാരിക ബന്ധം തികച്ചും മാനസികമാണ്, അതിനിപ്പോള്‍ ‘ നൊന്ത് പ്രസവിക്കണം’ എന്നില്ല…സ്വന്തം കുഞ്ഞിനെ തറയില്‍ അടിച്ചും വെള്ളത്തില്‍ മുക്കിയും കൊല്ലുന്ന അമ്മമാര്‍ ഈ നാട്ടില്‍ ഉണ്ടായിട്ടുണ്ട്,

അപ്പോഴൊന്നും ഇല്ലാത്ത അമ്മയും കുഞ്ഞും മഹത്വവും നൊന്ത് പെറലും, നയന്‍താരക്കും വിക്‌നേഷിനും കുഞ്ഞ് ഉണ്ടായപ്പോള്‍ എവിടുന്ന് വന്നു എന്നാണ്…അവര്‍ക്ക് അവരുടെ ജീവിതമുണ്ട്, നീ പെറ്റെ മതിയാകു, നീ നൊന്ത് തന്നെ പെറ്റെ മതിയാകുന്ന് വിക്‌നേഷ് നയന്‍സിനോട് പറയാത്തതും, നയന്‍താര നൊന്ത് പ്രസവിക്കാത്തതും ആണ് നമ്മുടെ പ്രശ്‌നം എങ്കില്‍ അതിന് വേറെ പേര് കണ്ട് പിടിക്കണം…..കാലം വളര്‍ന്നു, അത് അറിയാത്ത മനുഷ്യരാണ് അന്യന്റെ കിടപ്പറയിലേക്ക് പോയി, കല്യാണ കഴിഞ്ഞ ദിവസം മുതല്‍ എണ്ണി നോക്കി പത്ത് മാസം തികച്ച്, പ്രസവിപ്പിക്കുന്നത്….ഒരു പെണ്ണിന് അമ്മയാകാം, ഗര്‍ഭം ധരിച്ചും അല്ലാതെയും,അവള്‍ക്ക് ആരോടൊപ്പം ജീവിക്കണം ആരുടെ കുഞ്ഞിന് ജന്മം കൊടുക്കണം എന്ന് തീരുമാനിക്കാം, ആക്സിഡന്റല്‍ ഗര്‍ഭധാരണം ഉണ്ടായാല്‍ ആ സ്ത്രീക്ക് അബോര്‍ഷന്‍ ചെയ്യാം, അവളുടെ ശരീരം, അവളുടെ തീരുമാനങ്ങള്‍…… നയന്‍സും വിക്കിയും ഇരട്ടകുട്ടികളുടെ അച്ഛനുംഅമ്മയുമായി..