‘മെട്രോയില്‍ ഇങ്ങനെ നൃത്തം ചെയ്യാന്‍ അത്യാവശ്യം ധൈര്യം വേണം.’ യുവതിയുടെ ഡാന്‍സ് വീഡിയോ വൈറലായി

നിരവധി ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഡല്‍ഹി മെട്രോയില്‍ നിന്ന് യുവതി കളിച്ച ഡാന്‍സാണ് വൈറലാകുന്നത്. അടുത്തിടെ ‘ജിഗിള്‍ ജിഗിള്‍’ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനാണ് യുവതിയ ചുവടു വെച്ചത്.…

നിരവധി ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഡല്‍ഹി മെട്രോയില്‍ നിന്ന് യുവതി കളിച്ച ഡാന്‍സാണ് വൈറലാകുന്നത്. അടുത്തിടെ ‘ജിഗിള്‍ ജിഗിള്‍’ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനാണ് യുവതിയ ചുവടു വെച്ചത്.

 

View this post on Instagram

 

A post shared by kashika (@kashikabassi)

ചുവപ്പ് ജംപ് സ്യൂട്ട് ധരിച്ചാണ് യുവതി എത്തുന്നത്. ‘My money don’t jiggle jiggle’ എന്ന ട്രന്‍ഡിങ്ങ് വരികള്‍ക്കാണ് യുവതിയുടെ ചുവടുവെപ്പ്. ‘Money don’t jiggle jiggle’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ നാലു ലക്ഷത്തോളം പേര്‍ വിഡിയോ കണ്ടു. ആയിരക്കണക്കിനു ലൈക്കുകളും എത്തി. കശിക ബസി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. മിസ് ടീന്‍ കാപ്പിറ്റല്‍ ഓഫ് ഇന്ത്യ, മിസ് ഡല്‍ഹി 2021 എന്നീ മത്സരങ്ങളില്‍ പങ്കെടുത്ത യുവതിയാണെന്നാണ് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പറയുന്നത്. നടിയും മോഡലുമാണെന്നും പ്രൊഫൈലില്‍ പറയുന്നു. ‘മെട്രോയില്‍ ഇങ്ങനെ നൃത്തം ചെയ്യാന്‍ അത്യാവശ്യം ധൈര്യം വേണം.’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.