പ്രണയത്തിന്റെ പേരിൽ അവൾ ഒരിക്കലും ഒരു ഇഷ്ടങ്ങളോടും നോ പറഞ്ഞിട്ടില്ല, പ്രണയം അവളെ കെട്ടി വരിഞ്ഞിട്ടില്ല, നീ പറക്കൂ എന്ന് പറഞ് ചിറകുകൾ നൽകിയതെ ഉള്ളു,

തന്റെ സുഹൃത്തിനെക്കുറിച്ച് ആൻസി വിഷ്ണു പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മേടിയിൽ ഏറെ ശ്രദ്ധ നേടുന്നത്, പ്രണയത്തിന്റെ പേരിൽ അവൾ ഒരിക്കലും ഒരു ഇഷ്ടങ്ങളോടും നോ പറഞ്ഞിട്ടില്ല, പ്രണയം അവളെ കെട്ടി വരിഞ്ഞിട്ടില്ല, നീ പറക്കൂ എന്ന് പറഞ് ചിറകുകൾ നൽകിയതെ ഉള്ളു,ഏറ്റവും നല്ല കമിതാക്കൾ ആയിരിക്കുന്നതിലും എനിക്ക് അവരോട് കുശുമ്പ്  തോന്നിയിരുന്നു എന്നാണ് ആൻസി വിഷ്ണു  പറയുന്നത്.

ആന്സിയുടെ പോസ്റ്റി ഇങ്ങനെ, പ്ലസ് വൺ ന് പഠിക്കുന്ന കാലം, മലയാളം ക്ലാസുകൾക്ക് തൊട്ട് അപ്പുറത്തെ ക്ലാസ്സിലേക്ക് പോകുന്നതാണ് രീതി, എനിക്ക് ആരും കൂട്ടില്ലായിരുന്ന കാലം, എന്തൊക്കെയോ സങ്കട കടലുകൾ എന്നെ വന്ന് മൂടി കൊണ്ടിരുന്ന കാലം, അങ്ങനെ ഒരു മലയാളം ക്ലാസ്സിൽ, പൊക്കം കുറഞ്ഞ, ചുരുണ്ട മുടിയുള്ള, നല്ല ഭംഗിയായി ചിരിക്കുന്ന ഒരു പെൺകുട്ടി എന്റെ അടുത്ത് വന്നിരുന്നു, ഞങൾ പരസ്പരം നോക്കി ചിരിച്ചു, പരിചയപെട്ടു, ഒത്തിരി ഒത്തിരി വിശേഷങ്ങൾ പറഞ്ഞു, പിന്നെ ഞാൻ സ്കൂളിലേക്ക് പോകുന്നതൊക്കെ ആ മലയാളം ക്ലാസുകൾക്ക് വേണ്ടി ആയിരുന്നു, മലയാളം ക്ലാസുകൾക്ക് വേണ്ടി കാത്തിരുന്നു, അവൾ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായി, ഞങൾ രണ്ടുപേർക്കും വായിക്കാൻ ഇഷ്ട്ടമായിരുന്നു, ആമിയും മീരയും ഞങളുടെ രണ്ടാളുടെയും പ്രിയപ്പെട്ട എഴുത്തുക്കാർ, അങ്ങനെ അങ്ങനെ സാമ്യതകൾ ഏറെ,അന്ന് അവൾക്ക് ഒരു പ്രണയമുണ്ടായിരുന്നു, ഇന്നുമുണ്ട് സ്കൂൾ കാലഘട്ടം കഴിഞ്ഞു, കോളേജിലും ഞങൾ ഒരുമിച്ചായി, കരയാനും ചിരിക്കാനുമെല്ലാം ഒരുമിച്ചായി,

വളെരെ ambitious ആയിട്ടുള്ളൊരു പെൺകുട്ടി, വായിൽ സ്വർണ കരണ്ടിയുമായി ജനിക്കാത്ത, കഷ്ടപ്പാടുകളിൽ നിന്ന് അതിജീവിക്കാൻ നിരന്തരം ശ്രെമിച്ചിരുന്ന ഒരു പെൺകുട്ടി, വളെരെ talented ആയിരുന്ന, വായാടിയായിരുന്ന, ക്ലാസ്സിൽ എപ്പോഴും ചിരികൾ ഉണ്ടാക്കിയിരുന്ന അവൾ, എനിക്ക് എപ്പോഴും അവളെ കുറിച്ച് പറയാൻ നൂറു നാവാണ്, എത്ര പറഞ്ഞാലും അവളെ കുറിച്ചുള്ള വിശേഷങ്ങൾ എനിക്ക് കഴിയാറില്ല, ഞാൻ എപ്പോഴും അവൾക്ക് കൂട്ട് ആവാറുണ്ടായിരുന്നു, അവൾക്ക് പനിയായിരിക്കുമ്പോഴും, വയ്യാത്തപ്പോഴുമൊക്കെ ഞാൻ അടുത്തുണ്ടാവുമായിരുന്നു, ഞാൻ കരയുമ്പോഴൊക്കെ എന്നെ ആ പെൺകുട്ടി ചേർത്ത് നിർത്തിയിരുന്നു, കോളേജ് കഴിഞ്ഞു ഞാൻ ജോലിക്ക് കയറി, അവൾ CUSAT ൽ MBA ക്ക് ചേർന്നു, എന്നിട്ടും ഇടക്കൊക്കെ ഞാൻ അവളെ കാണാൻ ചെന്നു, അവൾ എന്നെയും കൂട്ടി കോളേജ് മുഴുവൻ കറങ്ങും, ഒത്തിരി ചിരിച്ച് ബൈ പറഞ് പിരിയും,….ഏതെങ്കിലും ഒരു ഘട്ടത്തിൽ തോറ്റുപോകാമായിരുന്നിട്ടും അവളെ ചേർത്ത് നിർത്തിയത് പ്രണയം മാത്രമായിരുന്നു. ആറു വർഷങൾക്ക് മുൻപ്,

ആ മലയാളം ക്ലാസ്സിൽ വന്നിരുന്ന പെൺകുട്ടിയെ അല്ല ഇന്നവൾ, അവൾ യാത്ര ചെയ്യുന്നു, പ്രണയത്തിന്റെ പേരിൽ അവൾ ഒരിക്കലും ഒരു ഇഷ്ടങ്ങളോടും നോ പറഞ്ഞിട്ടില്ല, പ്രണയം അവളെ കെട്ടി വരിഞ്ഞിട്ടില്ല, നീ പറക്കൂ എന്ന് പറഞ് ചിറകുകൾ നൽകിയതെ ഉള്ളു, ഏറ്റവും നല്ല കമിതാക്കൾ ആയിരിക്കുന്നതിലും എനിക്ക് അവരോട് കുശുമ്പ് തോന്നുന്നു… എത്ര നാൾ കഴിഞ്ഞിരിക്കുന്നു, ചുരിദാർ മാത്രമിട്ട പെൺകുട്ടി, ഇന്ന് എത്ര എത്ര മിടുക്കി ആയിരിക്കുന്നു.ഇന്ന് അവൾ ഒരു bank ൽ ജോലി ചെയ്യുന്നു, വീട്ടിലെ കാര്യങ്ങൾ നോക്കുന്നു,അവൾ ഇഷ്ടത്തിന് വസ്ത്രം ധരിക്കുന്നു, നിറയെ സന്തോഷങ്ങൾ നേടുന്നു,ഓ നിനക്ക് തടിയാണെല്ലോ എന്ന് പറയുന്നവരോട് പോയി പണി നോക്കെന്ന് പറഞ്ഞു സ്ലീവ് ലെസ്സും ഷോർട്സും ഇടുന്നു, നിറയെ ചിരികളുണ്ടാക്കുന്നു, വിജയത്തിന് കുറുക്ക് വഴികളൊന്നുമില്ലെന്ന്, കഷ്ട്ടപെടുക തന്നെ വേണം എന്ന് അവൾ തെളിയിച്ചു,പ്രണയം ആണ് അവളെ കൂടുതൽ bold ആക്കിയതെന്ന്,കൂടുതൽ സുന്ദരിയാക്കിയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,എന്റെ സുന്ദരി പെണ്ണ്, മിടുക്കി പെണ്ണ്, ഉയരെ പറക്കൂ പെണ്ണേ

Previous articleനാദിയ കാണുമ്പോഴെല്ലാം ആ രംഗത്തെ കുറിച്ച് ഓർമ്മവരും, പിന്നെ ശരീരത്തിൽ എന്തോ പോലെയാണ്, ലെന പറയുന്നു
Next articleനീണ്ട പതിനേഴ് വർഷത്തെ വിവാഹജീവിതം അവസാനിച്ച സന്തോഷത്തിൽ ഡിവോഴ്സ് പാർട്ടിയുമായി യുവതി