നീണ്ട പതിനേഴ് വർഷത്തെ വിവാഹജീവിതം അവസാനിച്ച സന്തോഷത്തിൽ ഡിവോഴ്സ് പാർട്ടിയുമായി യുവതി

Divorce-Party
Divorce-Party

ഇന്നത്തെ കാലത്ത് വിവാഹം എന്നാൽ എല്ലാംവർക്കും വലിയൊരു ആഘോഷം തന്നെയാണ്.പക്ഷെ എന്നാൽ ഇന്ത്യൻ വംശജയായ ഒരു യുവതി വളരെ സന്തോഷത്തോടെ ആഘോഷമാക്കിയത് അവരുടെ വിവാഹമോചനമാണ്. തന്റെ വിവാഹമോചനം വളരെ കളര്‍ഫുള്‍ളാക്കിയത് സോണിയ ഗുപ്ത എന്ന 45 വയസ്സുകാരിയാണ്. പതിനേഴ് വർഷങ്ങൾ നീണ്ട വിവാഹജീവിതത്തിൽ നിന്നും മോചനം നേടിയ അതിയായ സന്തോഷം അവർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു.

photo
photo

സോണിയ  2003ൽലാണ് ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പക്ഷെ ഭര്‍ത്താവിന്റെ കൂടെ ഒരിക്കലും പൊരുത്തപ്പെട്ടു പോകാൻ കഴിയില്ല എന്ന് വന്നതോടെയാണ് വിവാഹബന്ധം വേർപ്പെടുത്താൽ തീരുമാനിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.തികച്ചും വ്യത്യസ്തരായ ഞങ്ങൾ ഇരുവരും ഇനിയുള്ള കാലം പൊരുത്തപ്പെട്ടു പോകുവാൻ കഴിയില്ല എന്ന് കൂടുതൽ മനസ്സിലായതോടയാണ് വിവാഹമോചത്തിന് മുൻ കൈയെടുത്തത്.

happy
happy

അതെ പോലെ വളരെ പ്രധാനമായും സാമൂഹിക ജീവിതം കൂടുതൽ ആസ്വാദിക്കാൻ ഇഷ്ട്ടമായിരുന്ന താൻ വിവാഹശേഷമാണ് വളരെ ഒതുങ്ങാൻ ശ്രമിച്ചതെന്നും അത് കൊണ്ട് ഒക്കെ തന്നെയാണ് ഈ ബന്ധം വേണ്ട എന്നൊരു തീരുമാനത്തിൽ എത്തി ചേർന്നതെന്നും താരം പറയുന്നു.ഡിവോഴ്‌സ് പാര്‍ട്ടി നടത്താന്‍ സോണിയ തീരുമാനിക്കുന്നത് തന്നെ മൂന്ന് വര്‍ഷം നീണ്ട വിവാഹമോചന നടപടികള്‍ക്ക് ശേഷം  സ്വാതന്ത്ര്യം കിട്ടിയത് കൊണ്ട് മാത്രമാണ്. എന്ത് കൊണ്ടും ആ പാർട്ടി ഏറ്റവും മനോഹരമായിരിക്കണമെന്ന് അവർക്ക് നിര്‍ബന്ധ൦ തന്നെയായിരുന്നു. വിവാഹമോചനം എന്നാൽ ജീവിതം തകർന്നു പോയി എന്ന് ചിന്തിക്കുന്നവർക്ക് വളരെ ശക്തി പകരാൻ വേണ്ടി കൂടിയാണ് ഇങ്ങനെയൊരു പാർട്ടി നടത്തുവാൻ തീരുമാനിച്ചതെന്ന് സോണിയ പറയുന്നു.സാമൂഹിക മാധ്യമത്തിൽ സോണിയയുടെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്.

 

Previous articleപ്രണയത്തിന്റെ പേരിൽ അവൾ ഒരിക്കലും ഒരു ഇഷ്ടങ്ങളോടും നോ പറഞ്ഞിട്ടില്ല, പ്രണയം അവളെ കെട്ടി വരിഞ്ഞിട്ടില്ല, നീ പറക്കൂ എന്ന് പറഞ് ചിറകുകൾ നൽകിയതെ ഉള്ളു,
Next articleപ്രണയം മനസ്സിൽ തോന്നിയ ദിവ്യ നിമിഷം, വീഡിയോ പങ്ക് ശ്രുതി രജനികാന്ത്