Kerala News

കോട്ടയത്ത് കുഞ്ഞുങ്ങളോട് അങ്കണവാടി ജീവനക്കാരുടെ ക്രൂരത ; വീഡിയോ പുറത്ത് 

പിഞ്ചോമനകൾക്ക് തങ്ങളുടെ വീട് പോലെ തന്നെയാണ് അങ്കണവാടികൾ പോലെയുള്ള വിദ്യാലയങ്ങൾ. അങ്ങനെയാണ് വേണ്ടത്. അന്നത്തിനു പോലും വകയില്ലാതെ  സാമ്പത്തികമായൊക്കെ പിന്നോട്ട് നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് ഒക്കെ പലപ്പോഴും രണ്ടാം വീട് തന്നെയാണ്  വിദ്യാലയങ്ങൾ. പക്ഷെ എല്ലായിടത്തും അതൊന്നും അല്ല അവസ്ഥ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്. ഇവിടെ ഒരു അങ്കണവാടിയിലെ ദൃശ്യങ്ങളാണ് കാണുന്നത്. അങ്ങ് ഉത്തരേന്ത്യയിലേ അങ്കണവാടി ഒന്നുമല്ല ഇത് കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളി  പഞ്ചായത്തിലെ കുറിച്ചിത്താനം ഗ്രാമത്തിലെ കുന്നുങ്കേൽ അങ്കണവാടിയാണ്  ഈദൃശ്യങ്ങളിലുള്ളത്. അങ്കണവാടിയുടെ  മുൻവശമോ അകമോ അല്ല ഈ ദൃശ്യങ്ങളിൽ കാണുന്നത് അങ്കണവാടിയുടെ പിൻവശം ആണ്. രണ്ടു കുഞ്ഞുങ്ങൾ അങ്കണവാടിയുടെ പുറത്ത് പിന്നിലുള്ള തറയിൽ ഇരുന്ന് കഞ്ഞി കുടിക്കുകയാണ്. മുന്നിൽ ഒരു പ്ലാസ്റ്റിക് ചാക്കും വിരിച്ചിട്ടുണ്ട്. ഇവിടെ നിര്ത്തിയാണ് കുഞ്ഞുങ്ങൾക്ക് കഞ്ഞി കൊടുക്കുന്നത്. ഒന്നും മിണ്ടാതെ ആ കുഞ്ഞുങ്ങൾ കഞ്ഞി കുടിക്കുന്നതും കാണാം. അങ്കണവാടി ജീവനക്കാരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവും അനാസ്ഥയുമായാണ് ഈ കുഞ്ഞുങ്ങളെ അടുക്കളയുടെ പിന്നാമ്പുറത്ത് ഇരുത്തി ഭക്ഷണം കൊടുക്കുന്ന പ്രവൃത്തിയിലേക്ക് നയിച്ചിരിക്കുന്നത്. അങ്കണവാടിയിൽ പൊടി വാങ്ങാൻ എത്തിയതായിരുന്നു നീരജ പ്രവൃത്തി ദിവസം ആയിട്ടും കുട്ടികളെ ഒന്നും അങ്കണവാടിക്ക് അകത്തു കാണാത്തതിനാൽ പുറത്തേയ്ക്കിറങ്ങി പരിസരം ഒന്ന് നോക്കിയപ്പോൾ ആണ് നീരജ ഈ കാഴ്ച കാണുന്നത്.എന്തിനാണ് ഈ കുഞ്ഞുങ്ങളെ പുറത്തു ഇരുത്തി കഞ്ഞി കൊടുക്കുന്നത് എന്ന് വീഡിയോ പകർത്തുന്ന സ്ത്രീ ചോദിക്കുമ്പോൾ അവരോട്  തട്ടിക്കയറുന്ന അങ്കണവാടി ജീവനക്കാരിയെയും ദൃശ്യങ്ങളിൽ കാണാൻ കഴിയും. കുഞ്ഞുങ്ങൾക്ക് ഇവിടെ ഇരുത്തി ആണ് ഞങ്ങൾ കഞ്ഞി കൊടുക്കാറുള്ളത് എന്നും അതിനായാണ് ഞങ്ങൾക്ക് ഇത് കെട്ടി തന്നേക്കുന്നെ എന്നൊക്കെ തട്ടാമുട്ടി മറുപടിയായി അങ്കണവാടി ജീവനക്കാരി ദേഷ്യപ്പെട്ടു കൊണ്ട് ഇവരുടെ ചോദ്യം ചെയ്‌ത സ്ത്രീയോട് പറയുന്നുണ്ട്. കുഞ്ഞുങ്ങൾ ഇരിക്കുന്നത് തറയോടിൽ ആണ് എന്ന് പറയുമ്പോൾ അതിനെന്താണെന്നാണ് അങ്കണവാടി ജീവനക്കാരി പറയുന്നത്. ഈ ചോദ്യം ചോദിക്കുന്ന നീരാജയോട് അങ്കണവാടി ജീവനക്കാരി വഴിയേ പോകുന്നവർ ഇവിടെ കേറി വന്നു  എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത് എന്ന വിധത്തിലുള്ള സംസാരവും സംസാരിക്കുന്നുണ്ട്. അങ്കണവാടിയിൽ നിന്നും ലഭിക്കുന്ന പൊടി വാങ്ങാനായി എത്തിയതാണെന്ന് നീരജ മറുപടിയും നൽകുന്നുണ്ട്. നീരജ അനീഷ് എന്ന പരിസരവാസിയാണ് മോശമായ ചുറ്റുപാടിൽ ഇരുത്തി കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്ന ഈ  വീഡിയോ പകർത്തി തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കണവാടിയുടെ അകത്തിരുത്തി എന്തുകൊണ്ട് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്തില്ല എന്ന് നാം ഓരോരുത്തരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. ചിന്തിക്കാൻ കൂടുതൽ ഒന്നുമില്ല കൊച്ചു കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അവർ ഇരുന്നു കഴിക്കുന്ന സ്ഥലം വൃത്തി ആക്കാൻ നല്ല ബുദ്ധിമുട്ടാണ്. പ്രെത്യേകിച്ചും കഞ്ഞി ആണെങ്കിൽ കുഞ്ഞുങ്ങൾ കുടിക്കുമ്പോൾ ഉറപ്പായും അത് നിലത്തു വീഴും അങ്ങനെയാകുമ്പോൾ നിലം തുടയ്ക്കുക ഒക്കെ വേണം. ആ  വൃത്തിയാക്കൽ ഒഴിവാക്കാൻ വേണ്ടിയാണ് പണി എളുപ്പമാക്കാൻ ആയി കുഞ്ഞുങ്ങളെ അകത്തിരുത്താതെ പുറത്തു നിലത്ത് ഇരുത്തി കഞ്ഞി കൊടുത്തത് എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു. ഇതാകുമ്പോൾ വൃത്തിയാക്കാനെന്നോണം കഞ്ഞി നൽകിയ പാത്രം ഇരിക്കുന്ന പ്ലാസ്റ്റിക് ചാക്കെടുത്ത് ഒന്ന് കുടഞ്ഞാൽ മതി. വൃത്തിഹീനവും അനാരോഗ്യകരവുമായ വിധത്തിലുമുള്ള അടുക്കളപ്പുറത്തിരുത്തി കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന ഈ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടൻ  ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

അങ്കണവാടി ജീവനക്കാരുടെ നിരുത്തരവാദപരമായ ഈ പ്രവർത്തിയെ കുറ്റപ്പെടുത്തിയും വിമർശിച്ചും നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കീഴിൽ കമെന്റുകൾ കുറിക്കുന്നത്. അങ്കണവാടി ജീവനക്കാർക്ക് ജോലി ചെയ്യാൻ വയ്യ അതുകൊണ്ടാണ് കുഞ്ഞുങ്ങളെ പുറത്തിരുത്തി ഭക്ഷണത്തെ നൽകുന്നത് അതാകുമ്പോൾ അങ്കണവാടിയ്ക്കകം വൃത്തിയാക്കും പോലെ വൃത്തിയാക്കണ്ടല്ലോ പണി എളുപ്പമായല്ലോ എന്നൊക്കെയാണ് പലരും കുറിക്കുന്നത്. നീരജയുടെ അകൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ഒരു വീഡിയോ അഞ്ച് ദശലക്ഷം പേരാണ്  ഇതുവരെ കണ്ടു കഴിഞ്ഞത്. നിരവധിപ്പേർ ഈ വീഡിയോ പങ്കു വെയ്ക്കുന്നുമുണ്ട്. അങ്കണവാടി ജീവനക്കാരുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും വൃത്തിഹീനമായ അന്തരീക്ഷത്തിൽ വെച്ച് കുഞ്ഞുങ്ങൾക്ക് നൽകാനുള്ള ഭക്ഷണം ഉണ്ടാക്കുന്നതും നൽകുന്നതും ഒക്കെ തന്നെയാണ് പലപ്പോഴും സർക്കാരിന്റെ കീഴിലുള്ള അങ്കണവാടികളിൽ കുഞ്ഞുങ്ങളെ വിടുന്നതിൽ നിന്നും മാതാപിതാക്കളെ പിന്നോട്ട് വലിക്കുന്നത്. എല്ലാ അങ്കണ വാദി ജീവനക്കാരും ഇങ്ങനെ അല്ലായെങ്കിൽ പോലും ഏറെക്കുറെപ്പേരും ഇങ്ങനെയുള്ളവർ തന്നെയാണെന്നാണ് പല അനുഭവങ്ങളും ചൂണ്ടി കാണിക്കുന്നത്. കേരളത്തിലുടനീളമുള്ള പല അങ്കണവാടി ജീവനക്കാരെക്കുറിച്ചും ഇതിനു മുൻപും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. കൊച്ചു കുഞ്ഞുങ്ങളോട് ഇത്തരത്തിൽ മാനുഷിക പരിഗണന നൽകാതെ പെരുമാറുന്ന അങ്കണവാടി ജീവനക്കാർക്ക് എതിരെ അധികൃതർ കണ്ണടയ്ക്കരുത്.

Trending

To Top