കാമുകനെ വെളിപ്പെടുത്തി ബിഗ് ബോസ് താരം

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രോഗ്രാമുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രോക്ഷണം ചെയ്ത ബിഗ്‌ബോസ്. ബിഗ് ബോസ് മൂന്നാം സീസണിൽ ആയിരുന്നു എയ്ഞ്ചൽ തോമസിനെ എല്ലാവാർക്കും വലിയ കാര്യമായിരുന്നു. താരം പെട്ടന്നു തന്നെ ബിഗ്‌ബോസിൽ നിന്ന് പുറത്ത്…

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രോഗ്രാമുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രോക്ഷണം ചെയ്ത ബിഗ്‌ബോസ്. ബിഗ് ബോസ് മൂന്നാം സീസണിൽ ആയിരുന്നു എയ്ഞ്ചൽ തോമസിനെ എല്ലാവാർക്കും വലിയ കാര്യമായിരുന്നു. താരം പെട്ടന്നു തന്നെ ബിഗ്‌ബോസിൽ നിന്ന് പുറത്ത് പോയെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ഒത്തിരി ആരാധകരെ നേടിയെടുത്ത താരമാണ് ടിമി സൂസൻ തോമസ് എന്ന എയ്ഞ്ചൽ തോമസ്.

എയ്ഞ്ചൽ തോമസ് മോഡലിംഗിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ്. ബിഗ് ബോസിൽ പലപ്പോഴായി ഒരു മിസ്റ്റർ ജെ എന്ന വ്യക്തിയെ കുറിച്ച് താരം പറയാറുണ്ടായിരുന്നു. എന്നാൽ ഷോയിൽ ഒരിക്കൽ പോലും ആ വ്യക്തി ആരാണ് എന്ന് മാത്രം താരം പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോഴിതാ മിസ്റ്റർ ജെ ആരാണെന്നു തുറന്നു പറയുകയാണ് എയ്ഞ്ചൽ തോമസ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതിനാൽ തന്നെ മിസ്റ്റർ ജെ ആരാണെന്ന് സമൂഹമാധ്യമത്തിലൂടെയാണ് എയ്ഞ്ചൽ തോമസ് പറഞ്ഞിരിക്കുന്നത്.

മിസ്റ്റർ ജെ ഈ വ്യക്തി എന്നാണ് താരം പരിചയപ്പെടുത്തകയായിരുന്നു. എന്റെ ബൂ ബൂ എന്നാണ് ഈ വ്യക്തിയെക്കുറിച്ച് എയ്ഞ്ചൽ തോമസ് പറയുന്നത്. കൂടാതെ ജിതിൻ എന്ന വ്യക്തിയെ ടാഗ് ചെയ്തിട്ടുണ്ട് എയ്ഞ്ചൽ. ക്യാപ്ഷനിൽ ഈ വ്യക്തി ആരാണെന്നറിയുമോ?മിസ്റ്റർ ജെ ആൻഡ് മിസ്സിസ് ജെ എന്നുമാണ് എയ്ഞ്ചൽ തോമസ് കുറിച്ചിരിക്കുന്നത്. താരത്തിന്റെ കൂടെയുള്ളത് ഡിജെ ആയ ജിതിൻ ആണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. നേരത്തെ ജിതിനൊപ്പമുള്ള ഇൻസ്റ്റാഗ്രാം വീഡിയോകൾ എയ്ഞ്ചൽ തോമസ് പങ്കുവെച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളും വന്നിരുന്നു