സിനിമയേക്കാൾ വലിയ ട്വിസ്റ്റ്! 900 കോടി കളക്ഷൻ നേടി, ഒടിടിയിലെത്തും മുന്നേ അടി തുടങ്ങി; കോടതി കയറി നിർമ്മാതാക്കളുടെ തമ്മിലടി

സകല കളക്ഷൻ റെക്കോർഡുകളും തിരുത്തി രൺബീർ ചിത്രം അനിമൽ ചരിത്ര വിജയമാണ് നേടിയത്. ബോക്സോഫീസിൽ 900 കോടി ചിത്രം നേടിയതെന്നാണ് കണക്കുകൾ. ഒടിടി റിലീസിന് ചിത്രം തയാറെടുക്കുമ്പോൾ ബോളിവുഡിൽ നിന്ന് മറ്റ് ചില വാർത്തകളാണ്…

സകല കളക്ഷൻ റെക്കോർഡുകളും തിരുത്തി രൺബീർ ചിത്രം അനിമൽ ചരിത്ര വിജയമാണ് നേടിയത്. ബോക്സോഫീസിൽ 900 കോടി ചിത്രം നേടിയതെന്നാണ് കണക്കുകൾ. ഒടിടി റിലീസിന് ചിത്രം തയാറെടുക്കുമ്പോൾ ബോളിവുഡിൽ നിന്ന് മറ്റ് ചില വാർത്തകളാണ് വരുന്നത്. ചിത്രത്തിൻറെ നിർമ്മാതാക്കൾ തമ്മിൽ തർക്കം നടക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഒരു നിർമ്മാതാവ് കോടതിയെ സമീപിച്ചിട്ടുമുണ്ട്. ചിത്രത്തിൻറെ നിർമ്മാതാക്കളിൽ ഒരാളായ സിനി വൺ സ്റ്റുഡിയോസാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അനിമലിൻറെ ഒടിടി റിലീസ് തടയണം എന്നാണ് സിനി വൺ സ്റ്റുഡിയോസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തിൻറെ പ്രധാന നിർമ്മാതാക്കളായ ടി സീരിസ് ഒപ്പുവച്ച ധാരണ ലംഘിച്ചുവെന്ന് സിനി വൺ സ്റ്റുഡിയോസ് ആരോപിക്കുന്നു. കരാറിലെ പല ഭാഗങ്ങളും മറച്ചുവച്ചാണ് സിനി വൺ സ്റ്റുഡിയോസിൻറെ ആരോപണം എന്നാണ് ടി സീരിസ് പറയുന്നത്.

3.21 മണിക്കൂർ എന്ന വലിയ ദൈർഘ്യമുള്ള ചിത്രം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകൻ. രശ്മിക മന്ദാനയാണ് നായിക. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമിത് റോയ് ചായാഗ്രഹകണം നിർവ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റർ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാൽ മിശ്ര,മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസൺ, ഹർഷവർദ്ധൻ,രാമേശ്വർ,ഗൌരീന്ദർ സീഗൾ എന്നീ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിൽ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിച്ചത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്.