സായ് പല്ലവിയുടെ വീട്ടിൽ കല്യാണമേളം;സഹോദരി പൂജ കണ്ണൻ വിവാഹിതയാകുന്നു?

പ്രേമത്തിലെ മലരായി വന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങിയ നടിയാണ് സായ് പല്ലവി. താരം എപ്പോഴും സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നയാളാണ്. സോഷ്യൽമീഡിയയിലും സായ് അത്ര സജീവമല്ല. സ്വന്തം സിനിമകളുടെ വിശേഷങ്ങളും ചില ചിത്രങ്ങളും…

പ്രേമത്തിലെ മലരായി വന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങിയ നടിയാണ് സായ് പല്ലവി. താരം എപ്പോഴും സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നയാളാണ്. സോഷ്യൽമീഡിയയിലും സായ് അത്ര സജീവമല്ല. സ്വന്തം സിനിമകളുടെ വിശേഷങ്ങളും ചില ചിത്രങ്ങളും മാത്രമാണ് സായി പല്ലവി പങ്കുവയ്ക്കാറുള്ളത്. സഹോദരി പൂജ കണ്ണന്റെ ചിത്രങ്ങളും സായ് ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്.

 

View this post on Instagram

 

A post shared by Pooja Kannan (@poojakannan_97)

ഇപ്പോൾ സായ് പല്ലവിയുടെ സഹോദരി വിവാഹിതയാകുന്നുവെന്നാണ് വിവരങ്ങൾ പുറത്ത് വരുന്നത്. വിനീത് എന്നാണ് വരന്റെ പേര്. തന്റെ പങ്കാളി എന്നാണ് പൂജ വിനീതിനെ വിശേഷിപ്പിച്ചത്. സായ് പല്ലവിയുടെ അനുജത്തിയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സായ് പല്ലവിയുടെ വിവാഹം എന്നാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്. എസ്കെ 21, രാമായണ, തണ്ടേൽ തുടങ്ങിയ ചിത്രങ്ങളുമായി സിനിമ ലോകത്ത് വലിയ തിരക്കിലാണ് താരമിപ്പോൾ. അതേസമയം, സോഷ്യൽ മീഡിയയിൽ സജീവമായ പൂജ കണ്ണൻ ഹ്രസ്വ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.