‘കോടിക്കണക്കിന് ഭാവങ്ങളും ആയിരക്കണക്കിന് ചിന്തകളും… പ്രണയം’; മഞ്ഞ സാരിയിൽ സുന്ദരിയായി മഞ്ജു പത്രോസ്

സീരിയലുകളിലൂടെയും ബി​ഗ് ബോസ് ഷോയിലൂടെയും മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് മഞ്ജു പത്രോസ്. സോഷ്യൽ മീഡിയയിലും മഞ്ജു താരമാണ്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള മഞ്ജുവിന്റെ പോസ്റ്റുകൾ വലിയ ചർച്ചയാകാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം…

സീരിയലുകളിലൂടെയും ബി​ഗ് ബോസ് ഷോയിലൂടെയും മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് മഞ്ജു പത്രോസ്. സോഷ്യൽ മീഡിയയിലും മഞ്ജു താരമാണ്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള മഞ്ജുവിന്റെ പോസ്റ്റുകൾ വലിയ ചർച്ചയാകാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച് ഒരു റീലാണ് ഇപ്പോൾ വൈറലാകുന്നത്. കുറച്ച് ചിത്രങ്ങൾ ഒന്നിച്ച് ചേർത്താണ് റീലിൽ സാരിയുടുത്ത് വളരെ സുന്ദരിയായാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. ‘കോടിക്കണക്കിന് ഭാവങ്ങളും ആയിരക്കണക്കിന് ചിന്തകളും… പ്രണയം’ എന്ന് കുറിച്ചാണ് മഞ്ജു റീൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

 

View this post on Instagram

 

A post shared by MANJU SUNICHEN (@manju_sunichen)

സിനിമകളിലും ടെലിവിഷൻ പരിപാടികൾക്കിടയിൽ തമാശയെന്ന പേരിൽ ആളുകളെ ബോഡിഷെയിമിങ് നടത്തുന്നതിനെ ലഘൂകരിച്ച് കോമഡി താരം ബിനു അടിമാലി പറഞ്ഞ വാക്കുകൾ മഞ്ജു പത്രോസ് തിരുത്തിയത് വലിയ ചർച്ചയായിരുന്നു. കാലകാരൻമാർ എന്തെങ്കിലും തമാശ പറയുന്നുണ്ടെങ്കിൽ അത് നിങ്ങളെ സന്തോഷിപ്പിക്കാനാണ്. ഒരുപാട് ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കിയാണ് ഓരോ പരിപാടിയും ചെയ്യുന്നത്. അതിൽ ബോഡി ഷെയ്മിങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുകയോ ഒന്നുമല്ല ഉദ്ദേശിക്കുന്നത് എന്നൊക്കെയാണ് ബിനു അടിമാലി പറഞ്ഞത്.

പിന്നാലെ മഞ്ജുവിന്റെ കൃത്യമായ മറുപടിയും വന്നു. ഇത്തരം തമാശകൾ വേദിനിപ്പിക്കുമെങ്കിൽ ആ തമാശ പറയാതിരിക്കുന്നതാണ് മാന്യതയെന്ന് മഞ്ജു നിലപാട് വ്യക്തമാക്കി. പല്ല് പൊങ്ങിയ ഒരാളെ കുറിച്ചുള്ള തമാശയിൽ അവന്റെ ഫോട്ടോ ഫ്രെയിം ചെയ്യാൻ പറ്റില്ല ചില്ല് പൊട്ടി പോകുമെന്ന് പറയുമ്പോൾ കേൾക്കുന്നയാൾ ഒരുപക്ഷേ ചിരിച്ച് പോകും, പക്ഷെ യഥാർഥത്തിൽ അയാൾ ചിരിക്കുകയാണോ എന്നറിയില്ല. ഓർമവച്ച നാൾ മുതൽ തന്റെ നിറത്തെയും വണ്ണത്തെയും ഒരുപാട് പേർ കളിയാക്കിയിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞു.