‘ആ കിഴങ്ങനോട് പോയി പണിനോക്കാന്‍ പറ’ കുറുക്കന്റെ ട്രെയിലര്‍ പുറത്ത്

ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രം കുറുക്കന്റെ ട്രെയിലര്‍ പുറത്ത്. ചിത്രം ജൂലൈ 27ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും നേരത്തെ പുറത്തിറങ്ങിയിരുന്നു. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍.…

ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രം കുറുക്കന്റെ ട്രെയിലര്‍ പുറത്ത്. ചിത്രം ജൂലൈ 27ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും നേരത്തെ പുറത്തിറങ്ങിയിരുന്നു. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. മഹാ സുബൈര്‍ വര്‍ണച്ചിത്രയുടെ ബാനറില്‍ മബാ സുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കോമഡി എന്റര്‍ടെയ്‌നറാകും ചിത്രം എന്നത് പോസ്റ്ററില്‍ നിന്ന് തന്നെ വ്യക്തമാണ്. മനോജ് റാംസിങ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുരഭി ലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടി നല്‍കിയ മിന്നാമിനുങ്ങിന്റെ രചയിതാവാണ് മനോജ് റാംസിങ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിബു ജേക്കബ്. എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സം?ഗീതം നല്‍കിയിരിക്കുന്നത്.

2018 ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുറുക്കനുണ്ട്. ‘കുറുക്കനി’ല്‍ ശ്രുതി ജയന്‍, സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, ജോണ്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അസീസ് നെടുമങ്ങാട് നന്ദന്‍, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അബിന്‍ എടവനക്കാടാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെമീജ് കൊയിലാണ്ടി. കോസ്റ്റ്യും ഡിസൈന്‍ – സുജിത് മട്ടന്നൂര്‍. കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്. ഷാജി പുല്‍പ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – അനീവ് സുകുമാര്‍, പിആര്‍ഒ വാഴൂര്‍ ജോസ്.