11 വര്‍ഷത്തെ ഇടവേള ; ഋതുവിന് ശേഷം ആസിഫ് അലിയും നിഷാനും വീണ്ടുമെത്തുന്നു 

ഋതുവിലെ സഹപ്രവര്‍ത്തകനായ നിഷാനൊപ്പം നീണ്ട 11 വര്‍ഷത്തിനു ശേഷം ആസിഫ് അലിക്ക് ഇപ്പോള്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാനവസരം ലഭിച്ചിരിക്കുകയാണ്‌. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലാണ് നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇരുതാരങ്ങളും ഒന്നിക്കുന്നത്.മലയാളത്തിലെ യുവ നിരയിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.ശ്യാമപ്രസാദിൻ്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി ചലച്ചിത്ര ലോകത്തേയ്ക്ക് കടന്നു വരുന്നത്. ചിത്രത്തിൽ നായകൻ ആയി എത്തിയത് നിഷാൻ ആയിരുന്നു. മലയാളിയായിരുന്നില്ല നിഷാൻ. കര്ണാടകയായിരുന്നു നിഷാന്റെ ജന്മദേശം.നിഷാനും ആസിഫ് അലിക്കും ‘ഋതു’ എന്ന ചിത്രം  ഏറെ ഖ്യാതി നേടിക്കൊടുത്തു എന്ന് തന്നെ പറയണം. പിന്നീട് രണ്ടു പേര്‍ക്കും ഏറെ അവസരങ്ങളാണ് കൈ വന്നത്. ആസിഫ് അലി പിന്നീട് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് മലയാളത്തിലായിരുന്നു. തുടക്ക കാലത്ത്  പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫ് അഭിനയിച്ച “ആദ്യമായി” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലേക്ക് ആസിഫ് അലിയെ തിരഞ്ഞെടുക്കാൻ ഇതു കാരണമായി. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ ആസിഫ് നായകനായി എത്തി. നിരവധി ഹിറ്റ്‌ സിനിമകളുടെ ഭാഗമാകാൻ ആസിഫ് അലിക്ക് കഴിഞ്ഞു. ആസിഫ് അലി അണി നിരന്ന മിക്ക ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയവയാണ്.  ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം “സിബി മലയിൽ” ഈ സിനിമകൾ വൻ വിജയങ്ങളുമായിരുന്നു. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. റോഷാക് , ഉയരെ കൂമൻ , വൈറസ്, 2018  എന്നീ ഹിറ്റു ചിത്രങ്ങളിലും ആസിഫ് അലിയുടെ നിർണായകമായ സാന്നിധ്യം ഉണ്ടായിരുന്നു. പതിനഞ്ചോളം മലയാള ചിത്രങ്ങളിൽ നിഷാൻ വേഷമിട്ടു. എന്നാൽ അന്യഭാഷക്കാരൻ എന്നതു കൊണ്ടാണോ എന്ന് വ്യക്തമല്ല , പിന്നീട് നിഷാൻ മലയാള സിനിമയില്‍ നിന്നും അകന്നു നിന്നുവെങ്കിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളില്‍ നിഷാൻ്റെ നിറ സാന്നിദ്ധ്യം ഇപ്പോഴുമുണ്ട്. ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്.

2009ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ മനോരമയാണ് അദ്ദേഹത്തിന്റെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രം. ചിത്രത്തിലെ നിഷാന്റെ പ്രകടനത്തോടൊപ്പം ഈ ചിത്രം ഏറെ നിരൂപക പ്രശംസയും പിടിച്ചു പറ്റി. സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടും ചെയ്‌തു.മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി ആയിരുന്നു അദ്ദേഹത്തിന്റെ അവസാനമായി റിലീസ് ചെയ്‌ത മലയാളം ചിത്രം . ചിത്രം സെമി ഹിറ്റായിരുന്നു.ഋതുവിലെ സഹപ്രവര്‍ത്തകനായ നിഷാനൊപ്പം നീണ്ട 11 വര്‍ഷത്തിനു ശേഷം ആസിഫ് അലിക്ക് ഇപ്പോള്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാനവസരം ലഭിച്ചിരിക്കുകയാണ്‌.ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലാണ് നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഏറു താരങ്ങളും ഒന്നിക്കുന്നത്. ചിത്രത്തിലെ ഒരു സുപ്രധാനമായ കഥാപാത്രത്തെയാണ് നിഷാൻ അവതരിപ്പിക്കുന്നത്.  നിഷാനെ വീണ്ടും മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശക്തമായി കടന്നു വരുവാനുള്ള അവസരത്തിന് ഇതിലെ കഥാപാത്രം വഴിയൊരുക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഇന്ത്യയുടെ പരമ്പരാഗത ഗ്രാമീണ കായിക വിനോദമായ കബഡിയെ പ്രമേയമാക്കി നവാഗതനായ ശൈലേഷ് വർമ ​​സംവിധാനം  ചെയ്യുന്ന ബദ്‌ലാപൂർ ബോയ്‌സ്  എന്ന ഹിന്ദി ചിത്രമാണ് നിഷാന്റെ വരാനിരിക്കുന്ന പുതിയ റിലീസ്. ഇതുവരെ നിഷാൻ 15 മലയാളം സിനിമകളിലും 1 തെലുങ്ക് സിനിമയിലും 3 ഹിന്ദി സിനിമകളിലും 1 കന്നഡ സിനിമയിലും 2 തമിഴ് സിനിമകളിലും 2 ബംഗാളി സിനിമകളിലും 1 ബംഗാളി വെബ് സീരീസുകളിലും ലീഡിംഗ് മാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. അർജുൻ രാംപാലിനൊപ്പമുള്ള നാസ്തിക എന്ന ഹിന്ദി ഫീച്ചർ സിനിമയുടെ ചിത്രീകരണത്തിലാണ് അദ്ദേഹം ഇപ്പോൾ.