വ്യാജ മോര്‍ഫ് വീഡിയോ പ്രചരിപ്പിച്ച സംഭവം!! മാനനഷ്ടക്കേസുമായി മുന്നോട്ടെന്ന് നടി അഞ്ജലി അറോ

തന്റെ വ്യാജ മോര്‍ഫ് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടിയ്‌ക്കൊരുങ്ങി നടി അഞ്ജലി അറോറ. മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് തയ്യാറാക്കിയ എംഎംഎസ് വീഡിയോ തന്റെ പ്രതിഛായ തകര്‍ത്തെന്ന് അഞ്ജലി മാനനഷ്ടക്കേസില്‍ പറയുന്നു. തനിയ്ക്ക് തൊഴിലവസരങ്ങള്‍ ഉള്‍പ്പടെ…

തന്റെ വ്യാജ മോര്‍ഫ് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടിയ്‌ക്കൊരുങ്ങി നടി അഞ്ജലി അറോറ. മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് തയ്യാറാക്കിയ എംഎംഎസ് വീഡിയോ തന്റെ പ്രതിഛായ തകര്‍ത്തെന്ന് അഞ്ജലി മാനനഷ്ടക്കേസില്‍ പറയുന്നു. തനിയ്ക്ക് തൊഴിലവസരങ്ങള്‍ ഉള്‍പ്പടെ നഷ്ടപ്പെട്ടെന്നും കടുത്ത മാനസിക പ്രയാസത്തിലാണെന്നും താരം പരാതിയില്‍ പറയുന്നു.

2022 ഓഗസ്റ്റില്‍ പുറത്തുവന്ന അശ്ലീല വീഡിയോ ക്ലിപ്പാണ് കേസിനാധാരം. അഞ്ജലിയുടേതെന്ന് പറഞ്ഞ് ചാനലുകളിലും ഓണ്‍ലൈനിലും വ്യാപകമായി പ്രരിച്ചിരുന്നു. വീഡിയോയിലുള്ള സ്ത്രീ ആരാണെന്ന് വ്യക്തമല്ലായിരുന്നു. എങ്കിലും, അത് അഞ്ജലി അറോറയാണെന്ന് അവകാശപ്പെട്ടാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.

ലോക്ക് അപ്പ്’ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജലി ശ്രദ്ധേയയായത്. വ്യാജവീഡിയോ പുറത്തുവരുമ്പോള്‍ അഞ്ജലി റിയാലിറ്റി ഷോ ചെയ്യുകയായിരുന്നു. ഷോയില്‍ നിന്നിറങ്ങിയ ശേഷമാണ് താരം നടപടിയുമായി മുന്നോട്ടുപോകുന്നത്. പരിപാടിയുടെ എല്ലാ എപ്പിസോഡും പൂര്‍ത്തിയായ ശേഷമേ പുറംലോകവുമായി ബന്ധം പാടുള്ളൂ എന്ന് നിബന്ധനയുണ്ടായിരുന്നു. പുറത്തിറങ്ങിയ താരത്തിന് നേരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണവും നേരിട്ടിരുന്നു.