കാലം കാത്തുവച്ച മനോഹരമായ ഉത്തരമാണ് പൂരനഗരിയിലെ ശ്രീരാമന്‍!!

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമാണ് കുടമാറ്റം. ലക്ഷക്കണക്കിന് പേരാണ് തൃശ്ശൂര്‍ പൂരത്തിന്റെ വര്‍ണാഭമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തുന്നത്. നിറഭേദങ്ങളുടെ വ്യത്യസ്ത രൂപങ്ങളിലുള്ള കുടകള്‍ ചടങ്ങില്‍ ശ്രദ്ധേയമാണ്. പലനിറത്തില്‍ പലരൂപങ്ങളിലുള്ള കുടകളിലൂടെ…

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമാണ് കുടമാറ്റം. ലക്ഷക്കണക്കിന് പേരാണ് തൃശ്ശൂര്‍ പൂരത്തിന്റെ വര്‍ണാഭമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തുന്നത്. നിറഭേദങ്ങളുടെ വ്യത്യസ്ത രൂപങ്ങളിലുള്ള കുടകള്‍ ചടങ്ങില്‍ ശ്രദ്ധേയമാണ്. പലനിറത്തില്‍ പലരൂപങ്ങളിലുള്ള കുടകളിലൂടെ തിരുവമ്പാടിയും പാറമേക്കാവും പരസ്പരം വെല്ലുവിളിച്ചു. സമകാലിക വിഷയങ്ങളിലെ സംഭവങ്ങളെല്ലാം കുടകളില്‍ നിറയാറുണ്ട്. കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് സര്‍പ്രൈസായി അയോധ്യയിലെ രാംലല്ലയുടെ രൂപവും ചന്ദ്രയാന്‍ -2 മിഷനുമെല്ലം കുടകളില്‍ നിറഞ്ഞു. അയോധ്യയും രാംലല്ലയും നിറഞ്ഞതിന് പിന്നാലെ വലിയ വിമര്‍ശനവും നിറഞ്ഞു.

വിഷയത്തില്‍ മാധ്യമപ്രവര്‍ത്തക അഞ്ജു പാര്‍വതി പ്രബീഷ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. സര്‍വ്വം രാമമയം ഈ കുടമാറ്റം വടക്കുംനാഥന് മുന്നില്‍ ഉജ്ജ്വലരൂപനായി വിളങ്ങുന്ന കോദണ്ഡരാമനെ കണ്ട് ആവേശഭരതമായി ജനക്കൂട്ടം. ഒപ്പം രാമനാമമന്ത്രണങ്ങളാല്‍ മുഖരിതമാകുന്നു പൂരനഗരം. രാംലല്ലയുടെ ദര്‍ശനസായൂജ്യത്താല്‍ ഭക്തിസാന്ദ്രമായി തിരുവമ്പാടിയും പാറമേക്കാവും.

തൃശൂര്‍ എന്ന നമ്മുടെ സാംസ്‌കാരിക നഗരം കുറേ നേരത്തേയ്ക്ക് അയോദ്ധ്യാപുരിയായി മാറിയത് പോലെ. ശ്രീരാമപട്ടാഭിഷേകം പൂരനഗരിയില്‍ അരങ്ങേറിയ അതേ പ്രതീതി. ഹൈന്ദവ സാംസ്‌കാരികതയുടെ ഭാഗമായ തൃശൂര്‍ പൂരത്തില്‍ ശ്രീരാമനെ കാണുമ്പോള്‍ എന്തിനിത്ര അതിശയോക്തി എന്ന് പലര്‍ക്കും സംശയം വന്നേക്കാം. പക്ഷെ ഇടത് പക്ഷം ഭരിക്കുന്ന സമകാലിക കേരളത്തില്‍ രാം ലല്ലയും കോദണ്ഡരാമനും ഹനുമാന്‍ സ്വാമി സമേതനായ രാമനും ഒക്കെ പൂരനഗരിയിലെ ദീപ്തശോഭയായി ലോകം മുഴുക്കെ കാണുമ്പോള്‍ അത് കാലം ചിലര്‍ക്കായി കാത്തുവച്ച മനോഹരമായ ഉത്തരം തന്നെയാണ്. അത് ആര്‍ക്ക് എന്നല്ലേ? പള്ളിപ്പറമ്പിലെ രാമന്‍ അല്ല എന്റെ രാമന്‍ എന്ന് പറഞ്ഞവര്‍ക്ക് ഉള്ള കൃത്യമായ മറുപടിയാണ് പൂരനഗരിയിലെ ശ്രീരാമന്‍

വിളക്ക് കൊളുത്തി വച്ച് ശ്രീരാമജപം പാടൂ എന്ന് പറഞ്ഞുപ്പോയതിന് ചിത്രാമ്മ എന്ന മഹാഗായികയെ നാവ് കൊണ്ട് ചിത്രവധം ചെയ്തവരുടെ നാട്ടില്‍ ഈ കുടമാറ്റത്തിലെ ശ്രീരാമചരിതത്തിന് പ്രസക്തി ഏറെയുണ്ട്. ക്ഷേത്രങ്ങളില്‍ കാവി നിറത്തിലുള്ള തോരണം കെട്ടുന്നതിന് പോലും പോലീസ് വിലക്ക് നേരിടുന്ന ഈ നാട്ടില്‍ തിരുവമ്പാടിയും പാറമേക്കാവും നല്കുന്നത് കൃത്യമായ മറുപടി തന്നെയാണ്.
അയോദ്ധ്യയും രാമനുമൊക്കെ സംഘികളുടെ ഉത്തരേന്ത്യയിലേ ചിലവാകൂ, ഇത് കേരളമാണ് എന്ന ജല്‍പനങ്ങള്‍ക്ക് മേലെ തലയുയര്‍ത്തി നിന്ന് കൊണ്ട് ഹൈന്ദവ സ്വാഭിമാനം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ?? എന്നാണ് അഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.