ഭിന്നശേഷിക്കാരായ ആരാധകര്‍ക്കൊപ്പം ജയ് ഗണേഷ് കണ്ട് ഉണ്ണി മുകുന്ദന്‍!!

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തിയ്യേറ്ററില്‍ നിറഞ്ഞ പ്രതികരണമാണ് നേടുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ് ജയ് ഗണേഷിലേത്.…

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തിയ്യേറ്ററില്‍ നിറഞ്ഞ പ്രതികരണമാണ് നേടുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ് ജയ് ഗണേഷിലേത്.

ചിത്രത്തില്‍ ഭിന്നശേഷിയുള്ളയാളാണ് ഉണ്ണിയുടെ കഥാപാത്രം. വാഹനാപകടത്തില്‍ ശരീരത്തിന്റെ ചലനാത്മക നഷ്ടമായി, വീല്‍ ചെയറിന്റെ സഹായത്തോടെ സ്വപ്നങ്ങള്‍ കയ്യെത്തിപ്പിടിക്കുന്ന യുവാവിന്റെ കഥയാണ് ജയ് ഗണേഷില്‍ പറയുന്നത്.

ഭിന്നശേഷിക്കാരായ ആരാധകര്‍ക്കൊപ്പം ‘ജയ് ഗണേഷ്’ കാണുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കൊച്ചി ലുലു മാളിലെ സ്‌ക്രീനിലായിരുന്നു ചിത്രത്തിന്റെ പ്രത്യേക ഷോ നടന്നത്. കൊച്ചിയിലെ റോട്ടറി ക്ലബാണ് പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിച്ചത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലും ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചിരുന്നു.

മഹിമാ നമ്പ്യാരാണ് ചിത്രത്തില്‍ നായികയാവുന്നത്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.