എന്ത് ടെലഗ്രാം വന്നിട്ടും ഒരു കാര്യവുമില്ല..!! ഭീഷ്മ പര്‍വ്വത്തിന്റെ കുതിപ്പ് കണ്ടില്ലേ? അത് തന്നെ കാര്യം..!! വിമര്‍ശിച്ച്‌ അനൂപ് മേനോന്‍

കേരളത്തില്‍ 21 ഗ്രാംസ് എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയാണ്. വലിയ ഹൈപ്പോ വമ്പന്‍ പ്രമോഷന്‍ പരിപാടികളോ ഇല്ലാതെ വന്ന സിനിമ…പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഷോയ്ക്ക് ആളുകള്‍ കൂടിയതോടെ ഒന്നില്‍…

കേരളത്തില്‍ 21 ഗ്രാംസ് എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയാണ്. വലിയ ഹൈപ്പോ വമ്പന്‍ പ്രമോഷന്‍ പരിപാടികളോ ഇല്ലാതെ വന്ന സിനിമ…പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഷോയ്ക്ക് ആളുകള്‍ കൂടിയതോടെ ഒന്നില്‍ അധികം സ്‌ക്രീനുകളിലും 21 ഗ്രാംസ് പ്രദര്‍ശിപ്പിച്ച് തുടങ്ങി എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ കൊവിഡിന് ശേഷം വീണ്ടും പഴയ പ്രൗഢിയോടെ തിരിച്ചു വന്ന തീയറ്റര്‍ മേഖലയില്‍ കൂടുതല്‍ സിനിമകള്‍ എത്തുകയാണ്. ഈ അവസരത്തിലും തിയേറ്ററിലെത്തുന്ന സിനിമകള്‍ ചൂടാറും മുമ്പേ ടെലഗ്രാം പോലുള്ള ചാനലുകളില്‍ അപ്ലോഡ്

ചെയ്യുന്നവര്‍ക്കെതിരെയും വ്യാജ പ്രിന്റ് കാണുന്നവര്‍ക്കെതിരേയും കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. ഇത്തരത്തില്‍ സിനിമ കാണുന്നവര്‍ക്ക് ഒരിക്കലും ഒരു ചിത്രം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍ കഴിയില്ലെന്നും അവര്‍ നഷ്ടമാക്കുന്നത് അവരുടെ അവസരമാണെന്നും അനൂപ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

നിങ്ങള്‍ക്ക് നിങ്ങളുടെ ടെലഗ്രാമിലും ഫോണ്‍ ബുക്കുകളിലുമൊന്നും ഒരിക്കലും ഒരു സിനിമ അതിന്റെ ബ്യൂട്ടിയില്‍ കാണാന്‍ പറ്റില്ല. അത് നല്‍കുന്ന ഏക സ്ഥലം തിയേറ്ററാണ്. അഞ്ഞൂറ് പേരോ ആയിരം പേരോ ഒരുമിച്ചിരുന്ന് കാണുന്ന ഒരേയൊരു സ്ഥലം തിയേറ്ററാണ്. അതിനി എന്ത് ടെലഗ്രാം വന്നിട്ടും ഒരു കാര്യവുമില്ല. ഈ ടെലഗ്രാം എല്ലാം വന്നിട്ടും ഭീഷ്മ എന്ന് പറയുന്ന പടം എന്താണ് കളക്ഷന്‍.

21 ഗ്രാംസ് എന്ന സിനിമ ഈ സംഭവങ്ങളെല്ലാം ഭയന്ന് നില്‍ക്കുമ്പോഴും ഇത്രയും തിയേറ്ററിലേക്കും ഇത്രയും ആളുകളിലേക്കും എത്തുന്നില്ലേ. അതിന്റെ കാരണം എന്ന് വെച്ചാല്‍ തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് പകരം വെക്കാന്‍ ഒന്നുമില്ല എന്നതാണ്. അത് വേറെ എവിടേയും കിട്ടില്ല. അത് തന്നെയാണ് പ്രതിരോധം. അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അനൂപ് മേനോന്‍ പറഞ്ഞു.