അവരുടെ വിയോഗം എന്നെയാണ് കൂടുതല്‍ ബാധിക്കുക..! മനസ്സ് തുറന്ന് സത്യന്‍ അന്തിക്കാട്..!!

മലയാളി സിനിമാ പ്രേമികള്‍ക്ക് ഹൃദയസ്പര്‍ശിയായ കുടുംബ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. തന്റെ സിനിമകളിലൂടെ ഒരേ സമയം, പ്രേക്ഷകരെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹം നമ്മെ വിട്ടുപോയ കെപിഎസി ലളിതയേയും നെടുമുടി വേണുവിനേയും…

മലയാളി സിനിമാ പ്രേമികള്‍ക്ക് ഹൃദയസ്പര്‍ശിയായ കുടുംബ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. തന്റെ സിനിമകളിലൂടെ ഒരേ സമയം, പ്രേക്ഷകരെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹം നമ്മെ വിട്ടുപോയ കെപിഎസി ലളിതയേയും നെടുമുടി വേണുവിനേയും മറ്റ് അഭിനേതാക്കളേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. രാജ്യാന്തര ചലച്ചിത്ര മേളയിലെ ഒരു സദസ്സില്‍ വെച്ചാണ് അദ്ദേഹം ഇവരുടെ വിയോഗത്തെ കുറിച്ച് മനസ്സ് തുറന്നത്. കെ.പി.എ.സി ലളിതയുടേയും നെടുമുടി വേണുവിന്റെയുമൊക്കെ വിയോഗം വളരെ ദു:ഖിപ്പിക്കുന്ന ഒന്നാണ് എന്നും അത് തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

അതിനുള്ള കാരണവും അദ്ദേഹം തന്നെ വേദിയില്‍ വെച്ച് വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകന്റെ വാക്കുകളിലേക്ക്…
‘ആ ഒരു കാലഘട്ടത്തിലെ ആര്‍ട്ടിസ്റ്റുകളുടെ ഇല്ലായ്മ ഒരുപക്ഷെ എന്നെ തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക. കാരണം, ഞാന്‍ എപ്പോഴും പറയാറുണ്ട്, ഈ സോ കോള്‍ഡ് നായകന്മാരില്ലെങ്കിലും നായികമാരില്ലെങ്കിലും ഞാന്‍ സിനിമ ചെയ്യും, ചെയ്തിട്ടുമുണ്ട്. പൊന്മുട്ടയിടുന്ന താറാവോ അല്ലെങ്കില്‍ മഴവില്‍ കാവടിയോ ഒരു നായക കേന്ദ്രീകൃത സിനിമയല്ല, പക്ഷേ അതില്‍ സജീവമായി പങ്കെടുക്കുന്ന മറ്റ് ആളുകള്‍ വേണം,

അവരുടെ പെര്‍ഫോമന്‍സ് നമ്മള്‍ ഉപയോഗിക്കുകയാണ്. അതില്‍ ഇവരുടെയൊക്കെ വിയോഗത്തില്‍ എനിക്ക് വിഷമമുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘മകള്‍’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ കെപിഎസി ലളിതയ്ക്ക് സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട് രംഗത്ത് എത്തിയിരുന്നു.

ലളിതച്ചേച്ചിക്ക് പങ്കു ചേരാന്‍ കഴിഞ്ഞില്ല എന്നതാണ് സങ്കടമെന്നും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും ഓര്‍മ്മ തെളിയുന്ന നേരത്ത് കെപിഎസി ലളിത തന്നെ ഫോണില്‍ വിളിച്ച്. ഞാന്‍ വരും എനിക്കീ സിനിമയില്‍ അഭിനയിക്കണം എന്ന് പറയുമായിരുന്നെന്നും സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.