അനൂപ് മേനോന്റെയും സുരഭി ലക്ഷ്മിയുടേയും ‘പദ്മ’- ആദ്യ ഗാനം പുറത്ത്’

അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പദ്മയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. അനൂപ് മേനോന്‍ തന്നെയാണ് ഗാനത്തിന്റെ വരികള്‍. നിനോയ് വര്‍ഗീസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. അനൂപ്…

അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പദ്മയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. അനൂപ് മേനോന്‍ തന്നെയാണ് ഗാനത്തിന്റെ വരികള്‍. നിനോയ് വര്‍ഗീസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മ. അനൂപ് മേനോന്‍ പദ്മയില്‍ സൈക്യാട്രിസ്റ്റായി അഭിനയിക്കുന്നു.

രോഗികളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയത്തിലൂടെയാണ് കഥ വികസിക്കുന്നത്. റിലേഷന്‍ഷിപ്പ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്. അനൂപ് മേനോനും സുരഭിയും ദമ്പതികളയാണ് വേഷമിടുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, മാലാ പാര്‍വതി എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍. മഹാദേവന്‍ തമ്പിയാണ് ഛായാഗ്രഹണം. സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.