ഞാന്‍ പറയുന്നത് ഇഷ്ടപ്പെടുമോ എന്നറിയില്ല..!! അന്ന് രക്ഷകനായി എത്തിയത് സുരേഷ്‌ഗോപി..!! – അനൂപ് മേനോന്‍

നടനായും തിരക്കഥാകൃത്തായുമെല്ലാം മലയാള സിനിമയില്‍ തിളങ്ങുന്ന താരമാണ് അനൂപ് മേനോന്‍. ഇതിനോടകം തന്നെ മികച്ച ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമാ മോഹികള്‍ക്കും ഒരു വലിയ പ്രചോദനം തന്നെയാണ് അദ്ദേഹം. തന്റെ…

നടനായും തിരക്കഥാകൃത്തായുമെല്ലാം മലയാള സിനിമയില്‍ തിളങ്ങുന്ന താരമാണ് അനൂപ് മേനോന്‍. ഇതിനോടകം തന്നെ മികച്ച ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമാ മോഹികള്‍ക്കും ഒരു വലിയ പ്രചോദനം തന്നെയാണ് അദ്ദേഹം. തന്റെ ഭാഗമാകുന്ന സിനിമകളില്‍ കൂടുതല്‍ പുതുമുഖങ്ങളെ പല മേഖലകളിലേക്കും എത്തിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. അങ്ങനെ പലര്‍ക്കും രക്ഷകനായി എത്തുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്‍ സുരേഷ് ഗോപി രക്ഷകനായി എത്തിയ അനുഭവത്തെ കുറിച്ച് അനൂപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സുരേഷേട്ടന് ഞാന്‍ പറയുന്നത് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല എന്ന് പറഞ്ഞാണ് നടന്‍ ആ സംഭവത്തെ കുറിച്ച് പറഞ്ഞത്. അനൂപിന്റെ വാക്കുകളിലേക്ക്… ‘ആദ്യമെഴുതിയ തിരക്കഥയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പൈസ ഇല്ലാത്തതുകൊണ്ട് മാറ്റി ഷൂട്ട് ചെയ്ത സിനിമയാണ് ഡോള്‍ഫിന്‍സ്. ഡോള്‍ഫിന്‍സില്‍ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ ക്‌ളൈമാക്‌സാണ്. സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു പോയിന്റ് കഴിഞ്ഞ് ഇത് മുന്നോട്ട് പോയില്ല.

സുരേഷ് ഗോപി കാശ് തന്നിട്ടാണ് ഒരു ഘട്ടത്തില്‍ നിന്നു പോയ ആ സിനിമ മുന്നോട്ട് പോയത്. ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന്‍ കാശ് തന്നത്. നീ ഈ പടം തീര്‍ക്കണം. എനിക്ക് അത്രയും ഇഷ്ടപ്പെട്ട സിനിമയാണ് എന്ന് പറഞ്ഞു.

അങ്ങനെയാണ് ഡോള്‍ഫിന്‍സ് തീര്‍ത്തത്,’ അനൂപ് മേനോന്‍ പറഞ്ഞു. അതേസമയം, 21ഗ്രാംസ് ആണ് അനൂപ് മേനോന്‍്‌റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മികച്ച പ്രതികരണമാണ് ഈ സസ്‌പെന്‍സ് ത്രില്ലറിന് പ്രേക്ഷകരുടെ പക്കല്‍ നിന്നും ലഭിക്കുന്നത്.