ഐഎഫ്എഫ്‌കെയില്‍ അര്‍ധരാത്രി മുതല്‍ ക്യൂ നിന്ന് കാണാന്‍ കാത്തിരുന്ന ചിത്രം ഇതാണ്!!

ഈ വർഷത്തെ ഐഎഫ്എഫ്‌കെയിൽ സിനിമപ്രേമികൾ കാണാൻ കാത്തിരുന്ന സിനിമ ഏതാണെന്നറിയാമൊ? ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ നൻപകൽ നേരത്ത് മയക്കം’. സിനിമയുടെ ആദ്യ പ്രദർശനം നടന്നത് ഐഎഫ്എഫ്‌കെ വേദിയിലാണ്. രണ്ടാം ഷോയും കടന്ന്…

ഈ വർഷത്തെ ഐഎഫ്എഫ്‌കെയിൽ സിനിമപ്രേമികൾ കാണാൻ കാത്തിരുന്ന സിനിമ ഏതാണെന്നറിയാമൊ? ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ നൻപകൽ നേരത്ത് മയക്കം’. സിനിമയുടെ ആദ്യ പ്രദർശനം നടന്നത് ഐഎഫ്എഫ്‌കെ വേദിയിലാണ്. രണ്ടാം ഷോയും കടന്ന് മൂന്നാം പ്രദർശനത്തിൽ എത്തിനിൽക്കുന്ന സിനമയ്ക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.


സിനിമയുടെ ഐഎഫ്എഫ്‌കെയിലെ അവസാന പ്രദർശനം ഇന്ന് രാവിലെ 9.30ന് ആയിരുന്നു. അജന്ത തിയേറ്ററിൽ നടന്ന ഷോ കാണാനായി ഇന്നലെ അർധരാത്രി മുതൽ ആളുകൾ ക്യൂ നിൽക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്.ടാഗോറിലെ പ്രീമിയറിനു ശേഷം ഇന്നലെ ഏരീസ് പ്ലെക്‌സ് ഓഡി 1 ൽ ആയിരുന്നു സിനിമയുട രണ്ടാം പ്രദർശനം. ഈ പ്രദർശനത്തിനും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ചിത്രത്തിന് തിയറ്റർ റിലീസ് ഉണ്ടാവുമോ എന്ന ഡെലിഗേറ്റുകളുടെ ചോദ്യത്തിന് അത് മമ്മൂട്ടി പറയട്ടെ എന്നായിരുന്നു പ്രീമിയർ വേദിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പറഞ്ഞത്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയും ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയുമാണ് നൻപകൽ നേരത്ത് മയക്കം നിർമ്മിക്കുന്നത്. ലിജോജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.