പൈസ കൊടുത്ത് സിനിമ കണ്ടിട്ട് കുറ്റം പറയുന്നതിൽ ഒരു തെറ്റുമില്ല

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അൻസിബ. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അൻസിബ അഭിനയിച്ചിട്ടുള്ളതെങ്കിലും അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അവതാരകയായും മോഡൽആയുംതാരംശ്രദ്ധ നേടിയിരുന്നു. മോഹൻലാലിലും മീനയ്ക്കുമൊപ്പം ദൃശ്യം സിനിമയിൽ അഭിനയിച്ചതോടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം വലിയ വിജയം ആയിരുന്നുവെങ്കിലും അതിനു ശേഷം പ്രാധാന്യമുള്ള കഥാപാത്രങ്ങള ഒന്നും ലഭിക്കാഞ്ഞത് കൊണ്ട് താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ദൃശ്യം രണ്ടാം ഭാഗത്തിലൂടെ താരം വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ രണ്ടാം  ഭാഗത്തിന് ശേഷവും താരത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല എന്നതാണ് സത്യം.

 വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന കുറുക്കൻ ആണ് അൻസിബയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. എന്നാൽ ഇപ്പോൾ അൻസിബ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ന് സിനിമയെ കുറ്റം പറയുന്നവർ ഒരുപാട് ആണ്. സിനിമ കണ്ടിട്ടില്ല എങ്കിൽ പോലും മോശം റിവ്യൂ ഇടുന്ന നിരവധി ആളുകൽ ഉണ്ട്. നല്ല സിനിമയെ പോലും കുറ്റം പറഞ്ഞു കൊള്ളില്ലെന്ന് പറഞ്ഞും സോഷ്യൽ മീഡിയയിൽ നെഗറ്റിവ് ഉണ്ടാക്കുന്ന നിരവധി ആളുകൾ ഉണ്ട്. കാശ് കൊടുത്ത് ടികെറ്റ് എടുത്ത് തിയേറ്ററിൽ പോയി സിനിമ കാണുന്ന ആളുകൾക്ക് കുറ്റം പറയാൻ ഉള്ള അവകാശം ഉണ്ട്.

കാരണം അവർ അധ്വാനിച്ച് ഉണ്ടാക്കിയ പണം ആണ് അത്. ആ പണം കൊടുത്ത് സിനിമ കണ്ടിട്ട് ആ സിനിമ കൊള്ളില്ല എങ്കിൽ കുറ്റം പറയാം. എന്നാൽ ടെലെഗ്രാമിൽ കൂടി സിനിമ കണ്ടിട്ട് അതിനെ കുറ്റം പറയാൻ വരുന്നവർക്ക് അതിനുള്ള ഒരു യോഗ്യതയും ഇല്ല. ടെലിഗ്രാം ലിങ്കിൽ കൂടി കയറി സിനിമ കാണുക, അതിന്റെ ഭാഗങ്ങൾ കട്ട് ചെയ്തു പ്രചരിപ്പിക്കുക തുടങ്ങി നിരവധി മോശം പ്രവർത്തികൾ ആണ് ഇന്ന് മലയാള സിനിമയെ തകർക്കാൻ വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ സിനിമ കാണുന്നവർക്ക് ഒന്നും സിനിമയെ കുറ്റം പറയാനുള്ള ഒരു അവകാശവുമില്ല എന്നാണ് അൻസിബ പറയുന്നത്.