മീനാക്ഷിയെ താൻ ആയിരുന്നു മതിലുചാടാൻ പഠിപ്പിച്ചത്! അതിനെ ദിലീപ് അങ്കിൾ വിളിച്ചു വഴക്ക് പറയും, മാളവിക 

മലയാള സിനിമയിലെ രണ്ടു താരപുത്രികൾ ആണ് മീനാക്ഷി ദിലീപും, മാളവിക ജയറാമും, ഇപ്പോൾ മീനാക്ഷി യെ കുറിച്ച് മാളവിക പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മീനാക്ഷി തന്റെ കുഞ്ഞുസഹോദരിയെ പോലെയാണ്. തനിക്ക്…

മലയാള സിനിമയിലെ രണ്ടു താരപുത്രികൾ ആണ് മീനാക്ഷി ദിലീപും, മാളവിക ജയറാമും, ഇപ്പോൾ മീനാക്ഷി യെ കുറിച്ച് മാളവിക പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മീനാക്ഷി തന്റെ കുഞ്ഞുസഹോദരിയെ പോലെയാണ്. തനിക്ക് കുട്ടികാലം മുതൽ അവളെ നന്നായി അറിയാം. അവൾ ദിലീപ് അങ്കിളിനോടൊപ്പം  വീട്ടിലൊക്കെ വരാറുണ്ട്. അവൾ എം ബി ബി എസ്‌ പഠനത്തിനായി ചെന്നയിൽ എത്തുമ്പോൾ ഞാനും അവളും കൂടി കറങ്ങാൻ പോകാറുണ്ട് മാളവിക പറയുന്നു.

ഞാൻ ആയിരുന്നു അവളെ ഹോസ്റ്റലിൽ നിന്നും മതിൽ ചാടാൻ പഠിപ്പിച്ചത്, അതിന് ദിലീപ് അങ്കിൾ എന്നെ വിളിച്ചു വഴക്ക് പറയാറുണ്ട്. തനിക്ക് തന്റെ റൂട്ടിൽ മീനാക്ഷിയെ കൊണ്ട് വരാൻ ആയിരുന്നു  എന്നും മാളവിക ചിരിച്ചു കൊണ്ട് പറയുന്നു.

തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം വന്നാൽ അഭിനയിക്കും താരം പറഞ്ഞു. ചിലപ്പോൾ ആക്ടിങ് വർക്ക്‌ഷോപ്പിൽ ഒക്കെ പങ്കെടുക്കാറുണ്ട്. ചില പരസ്യ ചിത്രങ്ങളിൽ ഒക്കെ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു, എന്നാൽ ചില അവസരങ്ങൾ വന്നെങ്കിലും തനിക്ക് വലിയ കോൺഫിഡൻസ് ഇല്ലാത്തതുകൊണ്ട് വിട്ടുകളഞ്ഞു മാളവിക പറയുന്നു, എന്നാൽ മീനാക്ഷിയെ സംഭന്ധിച്ചു സിനിമയിലേക്ക് വരാൻ താല്പര്യമില്ലാത്ത ആളാണെന്ന് മുൻപ് ദിലീപ് പറഞ്ഞിരുന്നു, എങ്കിലും മീനാക്ഷിയുടെ ചില ഡാൻസ് ഷോകൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചതുകൊണ്ടു ആരാധകർ മീനാക്ഷിയുടെ സിനിമ പ്രവേശനം ഉണ്ടാകും എന്നുള്ള വിശ്വാസത്തിലാണ്.