ഒരേ വേദിയിൽ ഒരുമിച്ചെത്തി കാവ്യയും മഞ്ജുവും, വൈറലായി വീഡിയോ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരേ വേദിയിൽ ഒരുമിച്ചെത്തി കാവ്യയും മഞ്ജുവും, വൈറലായി വീഡിയോ

നടനും നി‍ർമ്മാതാവും മോഹൻലാലിന്‍റെ സന്തത സഹചാരിയുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹ ചടങ്ങിന്‍റേയും വിവാഹ സത്കാരത്തിന്‍റേയും വീഡിയോ പുറത്തിറങ്ങി. മോഹൻലാൽ ആണ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ കുടുംബസമേതമാണ് ചടങ്ങിനെത്തിയിരുന്നത്. ഡിസംബർ 28ന് നടന്ന എമിലിന്‍റെയും അനിഷയുടെയും വിവാഹത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 7 മിനിറ്റിലേറെ നീണ്ട വീഡിയോയിൽ നിരവധി താരങ്ങൾ വിരുന്നെത്തിയത് കാണാനാകും. മലയാള സിൻമിയയിലെഒട്ടുമിക്ക താരങ്ങളുംവിവാഹച്ചടങ്ങിൽ എത്തിയിരുന്ന, ഏറെആഘോഷകരമായി നടന്ന വിവാഹം തന്നെആയിരുന്നു, മോഹൻലാൽആയിരുന്നു വിവാഹത്തിന് ചുക്കാൻപിടിച്ച് മുന്നിൽ ഉണ്ടായിരുന്നത്.

ചടങ്ങിൽ മമ്മൂട്ടി, ടോവിനോ, ജയസൂര്യ, കാവ്യാമാധവൻ, ജയറാം, മഞ്ജു, പാർവതി തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിട്ടുണ്ട്, മിക്ക താരങ്ങളും കറുത്ത വസ്ത്രത്തിലാണ് എത്തിയിരിക്കുന്നത്. മഞ്ജുവും കാവ്യയും കുറെ നാളുകൾക്ക് ശേഷം ഒന്നിച്ച് ഒരേ വേദിയിൽ എത്തിയ നിമിഷം കൂടിയാണ് ഇത്. എന്‍റെ വീട്ടിൽ നടക്കുന്നൊരു ചടങ്ങുപോലെയാണിതെന്നും 33 വര്‍ഷമായി ആന്‍റണി എന്‍റെ കൂടെയുണ്ടെന്നും എന്‍റെ മകളുടെ കല്യാണം നടക്കുന്നപോലെയാണ് താനെന്നും മോഹൻലാൽ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പള്ളിയിലെ വിവാഹച്ചടങ്ങുുകളും പിന്നീട് നടന്ന താരലോകം വിരുന്നെത്തിയ വിവാഹ റിസപ്ഷനും വീഡിയോയിൽ കാണാവുന്തനാണ്. മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിനെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഡ്രൈവറായി തുടങ്ങി താരകുടുംബത്തിിലെ അംഗമായി മാറുകയായിരുന്നു അദ്ദേഹം. അഭിനയിക്കാനും നിര്‍മ്മാണക്കമ്പനിയുടെ ചുമതലകള്‍ ഏറ്റെടുക്കാനുമെല്ലാം മുന്നിലുണ്ട് അദ്ദേഹം. മോഹന്‍ലാലിലേക്ക് എത്താനുള്ള എളുപ്പവഴിയായും പലരും ആന്റണിയെ വിശേഷിപ്പിക്കാറുണ്ട്. മോഹന്‍ലാലിന് മുന്‍പ് കഥ കേള്‍ക്കാനുള്ള അവസരവും ആന്റണിക്ക് ലഭിക്കാറുണ്ട്. മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെക്കുറിച്ചും അഭിനയ ശൈലിയെക്കുറിച്ചും താല്‍പര്യത്തെക്കുറിച്ചുമെല്ലാം കൃത്യമായി അറിയാവുന്നയാള്‍ കൂടിയാണ് അദ്ദേഹം.

ആന്റണിയുടെ കുടുംബത്തിലെ സന്തോഷനിമിഷങ്ങളിലെല്ലാം മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്.വിവാഹനിശ്ചയത്തില്‍ മാത്രമല്ല വിവാഹ ചടങ്ങിലും മോഹന്‍ലാല്‍ കുടുംബസമേതമായി എത്തിയിരുന്നു. പ്രണവ് മാത്രമല്ല മകള്‍ വിസ്മയയും ഇത്തവണ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിനിമാലോകത്തുനിന്നും നിരവധി പേരാണ് താരവിവാഹത്തില്‍ പങ്കെടുക്കാനായെത്തിയത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുടുംബസമേതമായുള്ള മോഹന്‍ലാലിന്റെ വരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ പറഞ്ഞത്. നാളുകള്‍ക്ക് ശേഷമായാണ് വിസ്മയയെ കുടുംബത്തിനൊപ്പം കാണുന്നത്. ശരീരഭാരം കുറച്ചതിനെക്കുറിച്ച് പറഞ്ഞുള്ള വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. പ്രണവിന്റെ കൈപിടിച്ച് സ്റ്റൈലിഷായാണ് വിസ്മയ എത്തിയത്. ഇവരുടെ പുറകിലായാണ് മോഹന്‍ലാലും സുചിത്രയും നടന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു താരകുടുംബം എത്തിയത്.

https://fb.watch/3sFCYo-l0o/

 

 

 

Trending

To Top