മീനാക്ഷി തട്ടീം മുട്ടീം പരമ്പരയിലേക്ക് തിരികെ എത്തിയോ? കണ്ണന്റെ പുത്തൻ ചിത്രം ഏറ്റെടുത്ത് പ്രേക്ഷകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

മീനാക്ഷി തട്ടീം മുട്ടീം പരമ്പരയിലേക്ക് തിരികെ എത്തിയോ? കണ്ണന്റെ പുത്തൻ ചിത്രം ഏറ്റെടുത്ത് പ്രേക്ഷകർ

ഉപ്പും മുളകും പോലെ കേരളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ പരമ്പരയാണ് തട്ടീം മുട്ടീം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ പുതിയ വിശേഷങ്ങളൊക്കെയായി പ്രേക്ഷകരെ കൈയിലെടുത്തിരിക്കുകയാണ്. പരമ്പരയിലെ മീനാക്ഷിയും കണ്ണനും അര്‍ജുനനും മോഹനവല്ലിയുമൊക്കെ എന്നും ഇഷ്ട താരങ്ങളുമാണ്. അടുത്തിടെയാണ് പരമ്പരയില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. അര്‍ജുനന്റെയും മോഹനവല്ലിയുടെയും മകള്‍ മീനാക്ഷിയ്ക്കാണ് കുഞ്ഞുങ്ങളുണ്ടാവുന്നത്. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളെല്ലാം നേരത്തെ തരംഗമായിരുന്നു. ഭാഗ്യലക്ഷ്മിപ്രഭു ആണ് മീനാക്ഷിയായിട്ടെത്തുന്നത്.

തട്ടീം മുട്ടീം വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു മീനാക്ഷി പിന്‍വാങ്ങിയത്. താരം സീരിയലില്‍ നിന്നും പിന്‍വാങ്ങിയതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു ആരാധകര്‍. മൂന്നാല് മാസം മുന്‍പേ തന്നെ താന്‍ ലണ്ടനിലേക്ക് എത്തിയെന്നും ജോലിക്ക് വേണ്ടിയായിരുന്നു ഈ വരവെന്നും താരം പറഞ്ഞിരുന്നു. വന്ന സമയത്ത് തന്നെ കൊവിഡ് വ്യാപനമുണ്ടായിരുന്നുവെന്നും സുരക്ഷയോടെയാണ് പുറത്തേക്ക് പോവുന്നതെന്നും താരം പറഞ്ഞിരുന്നു.

ലണ്ടനിലേക്ക് പോയ മീനാക്ഷി ഇനി തിരിച്ച് വരുമോയെന്നുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടിയുന്ന ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. അങ്ങനെയൊന്നും തനിക്ക് തട്ടീം മുട്ടീം വിട്ട് പോവാനാവില്ല. കുടുംബം എങ്ങനെയാണോ അങ്ങനെയാണ് പരമ്പരയിലെ ക്രൂ എല്ലാവരും. പക്ഷേ താത്‌കാലികമായി ഒന്ന് പിന്മാറിയിരിക്കുകയാണ്. തിരിച്ചുവരവ് പ്രതീക്ഷിക്കാമെന്നും മീനാക്ഷി പറഞ്ഞിരുന്നു. ഇപ്പോള്‍ പരമ്പരയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് കണ്ണന് ഒപ്പമുള്ള മീനാക്ഷിയുടെ ഒരു ചിത്രമാണ്. ഏറെ നാളുകളക്ക് ശേഷമാണ് മീനാക്ഷിയുടെ ഒരു ചിത്രം കണ്ണന്‍ പങ്ക് വച്ചത്. അതിന്റെ സന്തോഷവും ആരാധകര്‍ മറച്ചു വയ്ക്കുന്നില്ല. ജോലി സംബന്ധമായി ലണ്ടനിലേക്ക് പോവുന്നതിന് വേണ്ടിയായിരുന്നു നടിയുടെ പിന്മാറ്റം. അന്ന് വികാരനിര്‍ഭര നിമിഷങ്ങളാണ് തട്ടീം മുട്ടീമില്‍ അന്ന് സംപ്രേക്ഷണം ചെയ്തിരുന്നത്. മീനാക്ഷി പോയതില്‍ കൂടുതല്‍ സങ്കടപ്പെട്ടത് ഭര്‍ത്താവ് ആദി തന്നെയായിരുന്നു.

തങ്ങളുടെ മൂന്ന് മക്കളെ പ്രിയതമന്റെ കൈയ്യില്‍ എല്‍പ്പിച്ചായിരുന്നു മീനാക്ഷി പോയത്. ലണ്ടനില്‍ നേഴ്സായിട്ടാണ് മീനാക്ഷി ജോലി ചെയ്യുന്നത്. അതേസമയം തട്ടീം മുട്ടീമിലേക്ക് മീനാക്ഷിയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Trending

To Top
Don`t copy text!