‘ഞാനില്ലാത്ത സംഘടനയില്‍ നിന്ന് എങ്ങനെയാണ് എന്നെ പുറത്താക്കുന്നത്’ ആന്റണി പെരുമ്പാവൂരിന്റെ മറുപടി

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തേ് പ്രതികരിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഫിയോക്കില്‍ താന്‍ അംഗമല്ലെന്നും നേരത്തെ രാജിവെച്ചെന്നും ആന്റണി പെരുമ്പാവൂര്‍. അംഗമല്ലാത്ത തന്നെ പുറത്താക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍:…

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തേ് പ്രതികരിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഫിയോക്കില്‍ താന്‍ അംഗമല്ലെന്നും നേരത്തെ രാജിവെച്ചെന്നും ആന്റണി പെരുമ്പാവൂര്‍. അംഗമല്ലാത്ത തന്നെ പുറത്താക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍: ”മരക്കാര്‍ സിനിമ നടക്കുന്ന സമയത്ത് തന്നെ ഞാന്‍ ഫിയോക്കില്‍ നിന്ന് രാജിവച്ചയാളാണ്. ആ സംഘടനയില്‍ ഞാനില്ലെന്ന് വിശ്വാസിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നെ പുറത്താക്കുന്നുയെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി. ഞാനില്ലാത്ത സംഘടനയില്‍ നിന്ന് എങ്ങനെയാണ് എന്നെ പുറത്താക്കുന്നത്. ഞാനിപ്പോഴും ആ സംഘടനയിലുണ്ടെന്ന് പറഞ്ഞാല്‍ അല്ലേ അത് അനുസരിച്ച് സംസാരിക്കാന്‍ പറ്റൂ. സംഘടന നല്ല രീതിയില്‍ മുന്നോട്ട് പോകട്ടെ. ഒരു സംഘടന എന്നത് രണ്ട് വ്യക്തികള്‍ക്ക് ഇഷ്ടത്തിന് കൊണ്ട് നടക്കാനുള്ളതല്ല. സംഘടന ഭരണഘടന മാറ്റുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. ഭരണസമിതിക്ക് മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ഏത് കാലത്തും ചെയ്യാം. അത്ഭുതമൊന്നുമില്ല, നല്ല കാര്യമാണ്. ഏത് സംഘടനയും നല്ല രീതിയില്‍ നടക്കണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് ഞാന്‍. എല്ലാ തിയേറ്റര്‍ ഉടമകളുമായി സൗഹൃദത്തോടെ പോകുന്ന വ്യക്തിയാണ് ഞാന്‍. 31ന് ഫിയോക് യോഗം ചേരുന്ന കാര്യം ഞാന്‍ അറിഞ്ഞിട്ടുണ്ട്.”

നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും ആ സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 31ന് ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.