ലാൽ സാറിന്റെയും പ്രിയദർശൻ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം ; കൈയ്യടികൾക്കും ആർപ്പുവിളികൾക്കും ഇടയിലേക്ക് കുഞ്ഞാലി വരും

നീണ്ട നാളത്തെ ചർച്ചകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും പിന്നാലെ ഇന്നിപ്പോൾ മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അതിനുള്ള കാരണമോ, മോഹൻലാലിൻറെ ഭാര്യ സുചിത്രയും. ഇക്കാര്യം വ്യക്തമാക്കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്…

നീണ്ട നാളത്തെ ചർച്ചകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും പിന്നാലെ ഇന്നിപ്പോൾ മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അതിനുള്ള കാരണമോ, മോഹൻലാലിൻറെ ഭാര്യ സുചിത്രയും. ഇക്കാര്യം വ്യക്തമാക്കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. ഇക്കാര്യം പറഞ്ഞുകൊണ്ട് ആന്റണി കുറിച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. “പ്രിയപ്പെട്ടവരെ, നിങ്ങൾ ഓരോരുത്തരും കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ലാൽ സാറിന്റെയും പ്രിയദർശൻ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി നമുക്ക് നേരിടേണ്ടി വന്ന കോവിഡ് എന്ന മഹാമാരി ആ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടി കൊണ്ട് പോയി. അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയിൽ, നിങ്ങളുടെ ഇടയിൽ എത്തിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തി. ഒട്ടേറെ ചർച്ചകൾ നടന്നു. ഒടുവിൽ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തീയേറ്ററുകളിലേക്കു തന്നെയെത്താൻ പോവുകയാണ്. നിങ്ങളുടെ ആവേശത്തിനും കൈയ്യടികൾക്കും ആർപ്പുവിളികൾക്കും ഇടയിലേക്ക്, മരക്കാർ ഈ വരുന്ന ഡിസംബർ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലർത്തി കൊണ്ടാണ് ഈ തീരുമാനം. ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ സർ, മോഹൻലാൽ സർ, പ്രിയദർശൻ സർ, സുരേഷ് കുമാർ സർ, ഒപ്പം ആശീർവാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തീയേറ്ററുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവർക്കെല്ലാം ഈ അവസരത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.ആശിർവാദ് സിനിമാസിനു എന്നും സപ്പോർട്ട് ചെയ്തിരിക്കുന്ന മോഹൻലാൽ സർ ഫാൻസിനും, എല്ലാ മലയാളികൾക്കും ഈ നിമിഷം ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു.. കുഞ്ഞാലി വരും..”