മുണ്ടുടുത്ത് മാസ്ക് വെച്ച് മോഹൻലാലിന്റേയും മകന്റെയും മാസ് എൻട്രി, ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയ വീഡിയോ

കഴിഞ്ഞ ദിവസം ആയിരുന്നു നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം, ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ഇപ്പോൾ ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്, കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു…

കഴിഞ്ഞ ദിവസം ആയിരുന്നു നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം, ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ഇപ്പോൾ ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്, കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. 50 പേര്‍ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ നടൻ മോഹൻലാലും കുടുംബവും പങ്കെടുത്തിരുന്നു. ആന്റണിയുടെ കുടുംബവും വരന്റെ കുടുംബവും തമ്മില്‍ ഏകദേശം 27 വര്‍ഷങ്ങളായി അടുപ്പ ബന്ധമുള്ളവരാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രം ആയിരുന്നു പങ്കെടുക്കുന്നത.്
ചടങ്ങിൽ ആശംസ അറിയിച്ച് എത്തിയത് മോഹൻലാൽ ആയിരുന്നു, മോഹൻലാലിന്റേയും കുടുംബത്തിന്റെയും നിറസാന്നിധ്യം വീഡിയോയിൽ കാണുവാൻ സാധിക്കും. മുണ്ടുടുത്ത് മാസ്‌ക് ഇട്ട് സ്‌റ്റൈലന്‍ ലുക്കിലാണ് മോഹന്‍ലാലും പ്രണവും ചടങ്ങില്‍ എത്തിയിരിക്കുന്നത്. മകള്‍ വിസ്മയ ചടങ്ങില്‍ എത്തിയിരുന്നില്ല.ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ: അനിഷയെ വിവാഹം ചെയ്യുന്നത് പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന്‍ ഡോ.എമില്‍ വിന്‍സന്റാണ്.  നിരവധി പേരാണ് വധുവരന്മാർക്ക് ആശംസ അറിയിച്ച് എത്തിയത്.
നിമിഷ നേരം കൊണ്ടാണ് വീഡിയോ ഏറെ ശ്രദ്ധ നേടിയത്.

കടപ്പാട് :  Mollywood Movie Events