‘ലാൽ സർ മനസിലെ വലിയ ബിംബം’; സിനിമ തീരുമാനിക്കുന്നത് തന്നിലെ പ്രേക്ഷകനെന്ന്, ആന്റണി പെരുമ്പാവൂർ

ആന്റണി പെരുമ്പാവൂർ.. മോഹൻലാലിന്റെ ഡ്രൈവർ ആയി എത്തി  ഇന്ന് ആശീർവാദ് സിനിമാസിന്റെ അമരക്കാരനായി വിളങ്ങുന്ന ആന്റണി പെരുമ്പാവൂർ. മോഹൻ ലാലിന്റെ ഏറ്റവും വലിയ ആരാധകൻ ആരെന്നു  ചോദിച്ചാൽ  പറയുന്നൊരു പേര് ആന്റണി പെരുമ്പാവൂർ എന്നാകും.…

ആന്റണി പെരുമ്പാവൂർ.. മോഹൻലാലിന്റെ ഡ്രൈവർ ആയി എത്തി  ഇന്ന് ആശീർവാദ് സിനിമാസിന്റെ അമരക്കാരനായി വിളങ്ങുന്ന ആന്റണി പെരുമ്പാവൂർ. മോഹൻ ലാലിന്റെ ഏറ്റവും വലിയ ആരാധകൻ ആരെന്നു  ചോദിച്ചാൽ  പറയുന്നൊരു പേര് ആന്റണി പെരുമ്പാവൂർ എന്നാകും. ആന്റണി  നിർമിച്ച മിക്ക സിനിമകളും മോഹൻലാലിന്റേതാണ്. റിലീസിന് ഒരുങ്ങുന്ന നേര് എന്ന ചിത്രവും ആന്റണി പെരുമ്പാവൂർ  തന്നെയാണ് നിർമിക്കുന്നത്. മലയാള സിനിമയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വന്ന മാറ്റങ്ങളുടെയൊന്നും ഭാ​ഗമാകാൻ മോഹൻലാൽ തയ്യാറാകുന്നില്ല  എന്ന വിമർശനം  നിലനിൽക്കുന്നുദ്. അതിൽത്തന്നെ   പുതുമുഖ സംവിധായകരുടെ സിനിമകൾ, അല്ലെങ്കിൽ പരീക്ഷണ സിനിമകൾ  ചെയ്യുന്നില്ല എന്നതാണ് പ്രധാന വിമർശനം. ഇതിൽ വലിയൊരു പങ്കും പഴി കേൾക്കുന്നത് ആന്റണി പെരുമ്പാവൂരിനാണ്. മോ​ഹൻലാലിനടുത്തേക്ക്  നെരിട്ട് ഒരു കഥയുമായി സമീപിക്കാൻ പറ്റില്ല. ആന്റണി പെരുമ്പാവൂർ മുഖേനെയേ മോഹൻലാലിനെ സമീപിക്കാൻ പറ്റൂ. മോഹൻലാലിന് ഇന്ന് സംഭവിച്ച വീഴ്ചയ്ക്ക് ഇതൊരു കാരണമാണെന്ന അഭിപ്രായം ആണ് ഒരുപക്ഷം ഉയർത്തുന്നത്.

ഈ അവസരത്തിൽ മോഹൻലാൽ സിനിമകൾ ഒരുക്കുമ്പോൾ പ്രേക്ഷകൻ, നിർമാതാവ്, ലാൽ ഫാൻ എന്നീ നിലയിൽ കാണുന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് ആന്‍റണി. ‘നേര്’ സിനിമയുടെ പ്രമോഷൻ വീഡിയോയിൽ ആണ് ആന്റണി ഇക്കാര്യം പറയുന്നത്. ലാൽ സാർ ഒരു വലിയ ഇമേജ് അല്ലെങ്കിൽ ഒരു വല്യ   ബിംബം പോലെ ആന്റണിയുടെ  മനസിൽ ഉണ്ടെന്ന് ജ​ഗദീഷ് പറഞ്ഞപ്പോൾ, “മോഹൻലാൽ സാറിന്റെ സിനിമകൾ നിർമിക്കയും അതിന് മുൻപ് ഒരുപാട് സിനിമകൾ കാണുകയും ചെയ്തുവരുന്ന സമയത്ത്, തനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം എന്ത് എന്നത് മലയാളികൾക്ക് എല്ലാവർക്കും അറിയാം. ജീത്തുവുമായുള്ള  സൗഹൃദം തുടങ്ങിയ ശേഷം, ജീത്തു   ഒരു കഥയുടെ ഒരു വരി പറയുമ്പോൾ അത് തന്റെ  മനസിൽ അങ്ങനെ കിടക്കുമെന്നും  ദൃശ്യം1 , ദൃശ്യം 2 ചെയ്തപ്പോഴായാലും ഏത് സിനിമ ചെയ്താലും അങ്ങനെ തന്നെയാണെന്നും ആന്റണി പറയുന്നു.

നേരും അങ്ങനെ തന്നെയാണ് . അത്തരം സിനിമകൾ നിർമിക്കണം എന്നത് തന്റെ  ആ​ഗ്രഹമാണ്. സിനിമയിൽ മോഹൻലാൽ സാർ എങ്ങനെ ആയിരിക്കുമെന്ന് തുടക്കം മുതൽ അവസാനം വരെ കണ്ടു കഴിയുമ്പോൾ, താൻ ആ​ഗ്രഹിക്കുന്നത് പോലൊരു ഹീറോ സിനിമയിൽ ഉണ്ടാകുമെന്ന് തോന്നുമ്പോഴാണ് സിനിമകൾ നിർമിക്കുന്നത് എന്നും  അവ കാണാൻ ആ​ഗ്രഹിക്കുന്ന സിനിമയും ആയിരിക്കുമെന്നും  ഒപ്പം അതിനൊരു ഉദാഹരണമാണ്. അത്തരത്തിൽ ഒരുപാട് സിനിമകൾ ചെയ്തുവെന്നും ആന്റണി പറഞ്ഞു. പക്ഷെ അങ്ങനെ ആണെങ്കിൽ മോഹൻലാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചെയ്ത  ആറാട്ടും മോൺസ്റ്ററും, എലോണും  എന്ത് തരാം  ഹീറോയിസം ആണ് ആന്റണി പെരുമ്പാവൂർ കണ്ടതെന്നാണ് വിമർശകർ ചോദിക്കുന്നത് . അതേസമയം ആന്റണി പെരുമ്പാവൂരിനെ കുറിച്ചും രണ്ടുപേരും കൂടി സിനിമകൾ തിരഞ്ഞെടുക്കുന്നതിനെ പറ്റിയും മോഹൻലാൽ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. എനിക്ക് ഇഷ്ടപ്പെട്ടിട്ട് ആന്റണിക്ക് ഇഷ്ടമാവാത്ത കഥകൾ തങ്ങൾ ഏറ്റെടുക്കാറില്ലെന്നാണ് മോഹൻലാൽ പറയുന്നത്. മാത്രമല്ല ഇപ്പോൾ നിർമ്മിക്കുന്നതെല്ലാം സ്വന്തം സിനിമകളാണെന്നും മോഹൻലാൽ പറയുന്നു. അതിന്റെ കാര്യം നമ്മുടെ സൗകര്യത്തിന് സിനിമകൾ ചെയ്യാം,  ഇഷ്ടത്തിനുള്ള സിനിമകൾ ചെയ്യാം എന്നും  ആ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലും നമ്മൾ സഹിച്ചാൽ മതി എന്നതാണ്. മറ്റുള്ളവരുടെ സൗകര്യത്തിന് നിൽ‌ക്കാനുള്ള ബുദ്ധിമുട്ട് ചിലപ്പോൾ ഉണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഒരു കഥ കേട്ട് ഇഷ്‌ടപ്പെട്ടില്ല എന്ന് പറഞ്ഞാലോ ചെയ്തില്ലെങ്കിലോ അവർക്ക് സങ്കടമാകും. അത് കൊണ്ട് ആ സിനിമ ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല എന്നും  അങ്ങനെ ചിന്തിച്ചിട്ടും കാര്യമില്ല. ഒരു സിനിമ സംഭവിക്കുകയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും മോഹൻലാൽ വ്യക്തമാക്കി. അതേസമയം ഈ  വിമര്ശനങ്ങൾക്കിടയിലും  മോഹൻലാലിന്റെ കരിയറിലെ വളർച്ചയിൽ ആന്റണി പെരുമ്പാവൂർ വഹിച്ച പങ്ക് ചെറുതല്ല എന്ന അഭിപ്രായവും ഉണ്ട്.