‘വീട്ടിലെ സ്ത്രീകളെല്ലാം ഒരു ടീം’; സൂര്യയുടെ വീട്ടിലെ നിയമംഇങ്ങനെ

തമിഴ് സിനിമലോകത്തെ  പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. കേരളത്തിലും വലിയ ആരാധക വൃന്ദം സൂര്യക്കും ജ്യോതികയ്ക്കുമുണ്ട്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും മാറി നിന്ന ജ്യോതിക കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. പിന്നീട് ജ്യോതിക  അഭിനയ രം​ഗത്തേക്ക് മടങ്ങി വരാൻ തീരുമാനിച്ചപ്പോൾ എല്ലാ   പിന്തുണയും  നൽകി സൂര്യയും ഒപ്പം നിന്നു. മുംബൈയിൽ ജനിച്ച് വളർന്ന ജ്യോതിക വിവാഹം കഴിഞ്ഞ് ഏറെക്കാലം ചെന്നെെയിൽ സൂര്യയുടെ കൂട്ടുകു‌ടുംബത്തിലാണ് കഴിഞ്ഞത്. ഈ അടുത്ത കാലത്താണ് സൂര്യയും ജ്യോതികയും  മുംബൈയിലേക്ക് താമസം മാറിയത്. ഇപ്പോഴിതാ സൂര്യയുടെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിക.  തമിഴിലെ ഒരു ഓൺലൈൻ ചാനലിന്  നൽകിയ അഭിമുഖത്തിലാണ് ജ്യോതിക തന്റെ  മനസ് തുറന്നത്. ജ്യോതികയും  സൂര്യയുടെ സഹോദരി ബൃന്ദയും തമ്മിൽ  വളരെ അടുത്ത ബന്ധമാണുള്ളത് . സൂര്യയുടെ  വീട്ടിൽ ​സ്ത്രീകൾ  ഒരു ​ടീമും പുരുഷന്മാർ  മറ്റൊരു ടീമുമാണ് എന്നാണ് ജ്യോതിക പറയുന്നത്.

താനും  ബൃന്ദയും കാർത്തിയുടെ ഭാര്യ രഞ്ജിനിയും ഒരു ടീമാണ് എന്നും  ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുമെന്നും ജ്യോതിക പറയുന്നു.  സൂര്യ എല്ലാം  ബാലൻസ് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടാകുന്ന സമയം നല്ലതാണ്.\ എന്നും  എല്ലാവരും തിരക്കിലാണ് എന്നും  പക്ഷെ വീട്ടിൽ ഒരു നിയമമുണ്ട് എന്നും ജ്യോതിക പറഞ്ഞു.അതിനഗനെ ആണ്. ലഞ്ചും ഡിന്നറും എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കണം. ആ സമയത്ത് മുഴുവൻ കുടുംബവും ടേബിളിൽ ഇരുന്ന് കഴിക്കുമെന്നാണ് ജ്യോതിക പറഞ്ഞത് . സൂര്യയ്‌യുടെ  വീട്ടിൽ നിന്നും താനൊരുപാട് പഠിച്ചുവെന്നും  ഇന്ന് താൻ തെരഞ്ഞെ‌ടുക്കുന്ന സിനിമകളിൽ അതിന്റെ വലിയ സ്വാധീനമുണ്ടെന്നും ജ്യോതിക വ്യക്തമാക്കി. ജനിച്ച് വളർന്ന മുംബൈയാണോ വിവാഹിതയായി ജീവിച്ച ചെന്നെെയോടാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് ജ്യോതിക മറുപടി നൽകി. മുംബൈ തന്റെ  അമ്മയാണ്. ജനിച്ച ദേശം. ചെന്നെെ ഒരു അച്ഛനെ പോലെയാണ് എന്നും തനിക്കൊരു കരിയറും സംരക്ഷണവുമെല്ലാം തന്നത് ചെന്നെെയാണെന്നും ജ്യോതിക ചൂണ്ടിക്കാട്ടി. കൗമാരപ്രായത്തിലാണ് ചെന്നെെയിലേക്ക് വരുന്നത്.

ഈ ന​ഗരം തനിക്കൊരുപാട് കാര്യങ്ങൾ തന്നു. കരിയർ, സെൻസിബിലിറ്റി, കുടുംബം, പാരമ്പര്യ മൂല്യങ്ങൾ തുടങ്ങിയവയെല്ലാം തന്നു. ഒരുപാട് കാര്യങ്ങൾ ചെന്നൈയിൽ  നിന്നും പഠിച്ചു. കുട്ടികൾക്കും മുമ്ബിയും ചെന്നൈയും ഒരുപോലെ  ഇഷ്ടമാണ്. ചെറുപ്പം മുതലേ അവർ മുംബൈയിൽ വരുന്നുണ്ട്. ഹിന്ദി സംസാരിക്കുന്നത് ദക്ഷിണേന്ത്യക്കാരെ പോലെയാണ്. തമിഴ് സംസാരിക്കുന്നത് ഉത്തരേന്ത്യക്കാരെ പോലെയും. താനഭിനയിച്ചതിൽ ചന്ദ്രമുഖി എന്ന സിനിമ മക്കൾക്ക് ഇഷ്ടമാണെന്നും ജ്യോതിക വ്യക്തമാക്കി.
സൂര്യയും ജ്യോതികയും  ഒരുമിച്ച് അഭിനയിച്ച സിനിമകൾ കുട്ടികൾ  കണ്ടിട്ടില്ല എന്നും  ആ സിനിമകൾ 20 വർഷം മുമ്പുള്ളതാണ്അതു കൊണ്ട്  അവർക്കത് പീരിയഡ് സിനിമ പോലെ തോന്നുമെന്നും ജ്യോതിക അഭിപ്രായപ്പട്ടു. മക്കൾ മുംബൈയിൽ പഠിക്കുകയാണ്. മകൾ ദിയ പ്ലസ് വണ്ണിൽ പഠിക്കുന്നു. മകൻ ദേവ് എട്ടാം ക്ലാസിലും. ദിയക്ക് അവളുടെ അച്ഛനുമായാണ് കൂടുതൽ അടുപ്പമെന്നും മകന്  ദേവ് താനുമായാണ് അടുപ്പമെന്നും ജ്യോതിക പറയുന്നു. മക്കളുടെ സ്കൂളിലെ കാര്യങ്ങളെല്ലാം നോക്കുന്നത് സൂര്യയാണ്. മെയിലുകൾ നോക്കുന്നതെല്ലാം സൂര്യയാണ് എന്നും  എവിടെ ഷൂട്ടിം​ഗിലാണെങ്കിലും മെയിലുകൾക്ക് മറുപടി നൽകുന്നതും ഫോമുകൾ പൂരിപ്പിക്കുന്നതുമെല്ലാം സൂര്യയാണ് എന്നും  കുട്ടികളെ വളർത്തുന്നതിൽ രണ്ട് പേരും തുല്യ പങ്കാളിത്തം കാണിക്കുന്നുണ്ടെന്നും ജ്യോതിക വ്യക്തമാക്കി. തമിഴിലെ താരദമ്പതികളിൽ  മേഡ് ഫോർ ഈച്ച് അദർ എന്ന പ്രയോ​ഗത്തിന് ഏറ്റവും അനുയോജ്യർ ഇരുവരും ആണെന്ന് ആണ്  ആരാധകർ പറയുന്നത്. 2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പ് ഒരുപിടി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.  ഈ സിനിമകളുടെ ഷൂട്ടിം​ഗുകൾക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്