രജനി സര്‍ന് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാന്‍ ചെന്നു!!

യുവതാരങ്ങളായ ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘ആര്‍ഡിഎക്‌സ്’ തിയ്യേറ്ററില്‍ നിറഞ്ഞ സദ്‌സസില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഓണം റിലീസായി എത്തിയ ചിത്രം ഇതിനോടകം തന്നെ 50 കോടി…

യുവതാരങ്ങളായ ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘ആര്‍ഡിഎക്‌സ്’ തിയ്യേറ്ററില്‍ നിറഞ്ഞ സദ്‌സസില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഓണം റിലീസായി എത്തിയ ചിത്രം ഇതിനോടകം തന്നെ 50 കോടി കലക്ഷന്‍ റെക്കോര്‍ഡിട്ടു കഴിഞ്ഞു. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തമിഴകത്ത് രജീകാന്ത് ചിത്രം ജയിലറിന്റെ ആഘോഷമാണ് നടക്കുന്നത്. വമ്പന്‍ വിജയം നേടിയ ചിത്രത്തിന്റെ സംവിധായകനും നായകനും കോടികളുടെ സമ്മാനമാണ് നിര്‍മ്മാതാക്കളായ കലാനിധിമാരന്‍ സമ്മാനിച്ചത്. ചെക്കും ആഢംബരകാറുകളുമാണ് രജനീകാന്തിനും നെല്‍സണിനും സമ്മാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ആര്‍ഡിഎക്‌സിന്റെ വിജയത്തിനിടയില്‍ രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്.

‘ജയിലര്‍ സിനിമ ഹിറ്റ് ആയപ്പോള്‍ രജനി സര്‍ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബര്‍ട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാന്‍ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും..

ഇന്നലെ പറയാന്‍ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ. ഞാന്‍ വീട്ടിലെ മതില്‍ പൊളിച്ചു ഗേറ്റ് വലുതാക്കാന്‍ തുടങ്ങാണട്ടോ.. പിന്നെ നഹാസ് പോര്‍ഷെ ഓടിക്കാന്‍ പഠിച്ചു തുടങ്ങിയെന്നാ കേള്‍ക്കുന്നെ.’- എന്നാണ് ആന്റണി വര്‍ഗീസിന്റെ കുറിപ്പ്. നീരജ് മാധവിനും ഷെയ്ന്‍ നിഗത്തിനും ഒപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ അടുത്ത് നില്‍ക്കുന്ന ചിത്രവും ആന്റണി പങ്കുവച്ചിട്ടുണ്ട്.