‘അനിയന്‍ കഥാപാത്രമുണ്ടെങ്കിലും നീ പറ്റൂല്ല’ എന്നായിരുന്നു മധു വാര്യരുടെ ആദ്യ പ്രതികരണമെന്ന് അനു മോഹന്‍

അനു മോഹന്‍- കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകന്‍, സായ്കുമാറിന്റെ അനന്തരവന്‍, നാടകപ്രേമികളും സിനിമാ ആസ്വാദകരും ഒരുപോലെ സ്‌നേഹിക്കുന്ന മോഹന്‍കുമാറിന്റെയും ശോഭ മോഹന്റെയും മകന്‍. മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് അനുവിനെ. ഇപ്പോഴിതാ താനെങ്ങനെ മഞ്ജു വാര്യര്‍…

അനു മോഹന്‍- കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകന്‍, സായ്കുമാറിന്റെ അനന്തരവന്‍, നാടകപ്രേമികളും സിനിമാ ആസ്വാദകരും ഒരുപോലെ സ്‌നേഹിക്കുന്ന മോഹന്‍കുമാറിന്റെയും ശോഭ മോഹന്റെയും മകന്‍. മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് അനുവിനെ. ഇപ്പോഴിതാ താനെങ്ങനെ മഞ്ജു വാര്യര്‍ ചിത്രം ലളിതം സുന്ദരം എന്ന ചിത്രത്തിലെത്തി എന്നതിനെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസു തുറന്നിരിക്കുകയാണ്.

‘മഞ്ജുചേച്ചിയോടൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ‘ലളിതം സുന്ദര’ത്തിന്റെ സംവിധായകന്‍ മധുചേട്ടനെ വിളിച്ച് അവസരം ചോദിച്ചു. ‘അയ്യപ്പനും കോശി’യിലെ എന്റെ രൂപമായിരുന്നു ചേട്ടന്റെ മനസ്സില്‍. ‘ജെറി എന്ന അനിയന്‍ കഥാപാത്രമുണ്ടെങ്കിലും നീ പറ്റൂല്ല. നല്ല ചെറുപ്പം വേണം മോനെ. രണ്ടു കാലഘട്ടമുണ്ട്’ എന്ന് ചേട്ടന്‍ പറഞ്ഞു. ഫോണ്‍ കട്ട് ചെയ്ത ഉടനേ തന്നെ ക്ലീന്‍ഷേവ് ചെയ്ത ഫോട്ടോസ് അയച്ചു കൊടുത്തു. അതോടെ കഥാപാത്രത്തിന്റെ ലുക് സംബന്ധിച്ച കണ്‍ഫ്യൂഷന്‍ മാറി. ജെറി എന്ന കഥാപാത്രം എന്റെ കരിയറിലെ തന്നെ മികച്ച അവസരങ്ങളിലൊന്നാണ്.- അനു മോഹന്‍ പറഞ്ഞു.

അതേസമയം മ്മൂട്ടി ചിത്രം ചട്ടമ്പി നാടില്‍ അഭിനയിച്ചതിനെ കുറിച്ചും അനു മോഹന്‍ തുറന്നു പറഞ്ഞു. ‘എറണാകുളത്ത് പഠിക്കുന്ന കാലം. അവധിക്ക് തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോള്‍ എല്ലാവരും ‘ചട്ടമ്പിനാടി’ന്റെ ലൊക്കേഷനിലാണ്. ഞാനും നേരെ അങ്ങോട്ട് പോയി. ഭക്ഷണം കഴിച്ചു പിരിയവേ നിര്‍മാതാവ് ആന്റോ ജോസഫ് ചേട്ടന്‍ പറഞ്ഞു, ‘അനുവിനെ മമ്മുക്ക വിളിക്കുന്നു’. ചെന്നപ്പോള്‍ പഠനകാര്യങ്ങളാണ് മമ്മൂക്ക ചോദിച്ചത്. ഷാഫിക്കയും ആന്റോ ചേട്ടനും അടുത്തുണ്ട്. എന്നെ നോക്കി മമ്മൂക്ക അവരോട് പറഞ്ഞു. ‘ഇവന്‍ മതി’ എനിക്കാദ്യം ഒന്നും മനസ്സിലായില്ല. ആ സിനിമയില്‍ മമ്മുക്കയുടെ ചെറുപ്പം അഭിനയിക്കാന്‍ ഞാന്‍ മതിയെന്ന തീരുമാനമാണ് അപ്പോള്‍ കേട്ടത്.’ നടന്‍ കൂട്ടിച്ചേര്‍ത്തു.