‘കുട്ടിയുണ്ടെങ്കിലല്ലേ കരിംപൂരാടമോ മറ്റെന്തെങ്കിലുമുണ്ടാവൂ, ഇനി വെയിറ്റ് ചെയ്താല്‍ കുട്ടിയുമുണ്ടാവില്ല അമ്മയുമുണ്ടാവില്ല’ ഡോക്ടറുടെ കുറിപ്പ്

കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് നക്ഷത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കുടുംബങ്ങളിന്നേറെയാണ്. അത്തരം പിടിവാശി മൂലം പലപ്പോഴും ചികിത്സിക്കുന്ന ഡോക്ടറുമാര്‍ സമര്‍ദ്ദത്തിലാകാറുണ്ട്. എമര്‍ജന്‍സി സിസേറിയന്‍ കുറിച്ച ഒരു യുവതിയുടെ വീട്ടുകാര്‍ ഇത്തരത്തില്‍ വാശി പിടിച്ചതിനെ കുറിച്ച്…

കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് നക്ഷത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കുടുംബങ്ങളിന്നേറെയാണ്. അത്തരം പിടിവാശി മൂലം പലപ്പോഴും ചികിത്സിക്കുന്ന ഡോക്ടറുമാര്‍ സമര്‍ദ്ദത്തിലാകാറുണ്ട്. എമര്‍ജന്‍സി സിസേറിയന്‍ കുറിച്ച ഒരു യുവതിയുടെ വീട്ടുകാര്‍ ഇത്തരത്തില്‍ വാശി പിടിച്ചതിനെ കുറിച്ച് തുറന്നെഴുതുകയാണ് ഡോക്ടര്‍ റെജി ദിവാകര്‍.

KP യുടെ കഥ എന്റെയും
—————❤️❤️————————————————-
PK യെ അറിയാമോ , അതെ രാജ്‌കുമാർ ഹിരാണി സംവിധാനം ചെയ്ത് അമീർഖാൻ അഭിനയിച്ച PK എന്ന ഹിന്ദി സയൻസ് ഫിക്ഷൻ കോമഡി ഫിലിമിലെ PK യെ – തന്റെ ഗ്രഹത്തിൽനിന്നും ഒരു മിഷനായി ഭൂമിയിൽ എത്തിയതാണവൻ പക്ഷെ ഇവിടെ വച്ച് അവന്റെ റിമോട്ട് കളഞ്ഞുപോവുന്നു അത് കണ്ടെത്താനും തിരിച്ചുപിടിക്കാനുമുള്ള അവന്റെ ശ്രമങ്ങളിലൂടെയെയാണ് കഥ പോകുന്നത് . ആ ഫിലിം ഒരുതവണ കണ്ടവരാരും അവനെ മറക്കില്ല . അവന്റെ ഇന്നസെൻസും ക്യുരിയോസിറ്റിയും ചോദ്യങ്ങളും പിന്നെ റോങ് നമ്പറും ഒക്കെ എത്ര രസകരമാണ് . നമ്മുടെയൊക്കെ ജീവിതത്തിലുമുണ്ടാവും PK യെ പ്പോലെ ചിലർ . അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവർ
എന്റെജീവിതത്തിലുമുണ്ട് അത്തരമൊരാൾ . PK അല്ല but one KP ..അതാരാ എന്നായിരിക്കും ഇപ്പോൾ നിങ്ങളുടെ സംശയം . തല്ക്കാലം അത് സസ്പെൻസ് ആയിത്തന്നെ ഇരിക്കട്ടെ . ഒരു കഥ ഇന്ററസ്റ്റോടെ വായിക്കാൻ ഒരിത്തിരി സസ്പെൻസൊക്കെ വേണം .ഇതെന്താ ഡെയിലി സോപ്പോ എന്ന് ചോദിക്കുന്നവരോട് നമ്മുടെയൊക്കെ ജീവിതം തന്നെ ഒരു ഡെയിലി സോപ്പല്ലേ എന്ന് ഞാൻ പറയും ..എന്തായാലും ഒന്നു പറയാം എന്റെ KP ഒരു അന്യഗ്രഹ ജീവിയൊന്നുമല്ല . KP യെക്കുറിച്ചറിയണമെങ്കിൽ ഒരു പത്തുപതിനഞ്ചു വർഷമെങ്കിലും നാം പിറകോട്ടു പോകണം . അതുകൊണ്ടു കഥ കേക്കാനിഷ്ടമുള്ളവർ എന്റെ കൂടെ ടൈം ട്രാവലറിൽ കയറിക്കൊള്ളൂ . ടൈം മെഷീനും ടൈം ട്രാവല്ലറും ഒക്കെ ഉണ്ടോ എന്ന് ചോദിച്ചാൽ
Time travelling is possible
But it’s not practical എന്ന്. Stephen Hawking പറഞ്ഞിട്ടുണ്ട് .so it’s difficult but Possible..
Ok , എന്നാ നമുക്കിനി തുടങ്ങിയാലോ..KP യുടെ കഥ തുടങ്ങുന്നത് ഏകദേശം 14 വർഷങ്ങൾക്കു മുൻപാണ് അന്നെനിക്ക് ഇന്നത്തെ പോലെ തിരക്കൊന്നുമില്ല . ഓ പി യൊക്കെ വളരെക്കുറവാണ് . അതുകൊണ്ടുതന്നെ അന്നത്തെ എന്റെ എല്ലാ പേഷ്യന്റ്‌സിന്റെയും കാര്യങ്ങൾ അവരുടെ ബിയോഡാറ്റ അടക്കം എനിക്ക് ബൈ ഹാർട്ട് ആയിരുന്നു . അതിൽ ചിലരുമായി ഞാൻ നല്ല സൗഹൃദത്തിലുമായിരുന്നു . അതിലൊരാളായിരുന്നു ആരു എന്ന് വിളിക്കുന്ന ആരാധ്യ- ആരാധ്യ അർജുൻ . ആലപ്പുഴയിലെ ഒരു യാഥാസ്ഥിതിക നായർ തറവാട്ടിലെ പെൺകുട്ടി അവൾക്കു ആങ്ങളമാർ നാലാണ് . അർജുന്റെ വീട്ടിലും അവനൊരാളെ ഉള്ളൂ . അതുകൊണ്ടുതന്നെ ആരുവിന്റെ പ്രെഗ്നൻസി അവർക്കൊരുത്സവം പോലെയായിരുന്നു . എനിക്കിപ്പോഴും ഓർമയുണ്ട് അവളെന്നെ ഓരോതവണ കാണാൻ വരുമ്പോഴും ചുരുങ്ങിയത് നാലാളെങ്കിലുമുണ്ടാവും കൂടെ . എല്ലാരും വാശിപിടിച്ചകത്തു കയറുകയും ചെയ്യും പിന്നെ സംശയങ്ങളും ചോദ്യങ്ങളുമായി കുറെ നേരം . എന്റെ അസ്സിസ്റ്റൻസിനൊക്കെ അവരെ കാണുന്നത് തന്നെ അലർജിയായിരുന്നു . ആരുവും ടീമും വന്നാൽ , സാറിന്റെ പേഷ്യന്റ് , സാറ് തന്നെ ഡീൽ ചെയ്താ മതി എന്ന് പറഞ്ഞവർ അവരെ എന്റടുത്തേക്കു വിടും . എനിക്ക് അവരുടെ സംസാരം കേക്കാൻ നല്ല ഇഷ്ട്ടമായിരുന്നു . കൺസൾട്ടേഷനും ഫോൺ വിളിയും ചോദ്യങ്ങളും ഒക്കെയായി മുപ്പതാഴ്ച വരെ സമാധാനമായി പോയി . മുപ്പതാമത്തെ ആഴ്ച കഴിഞ്ഞപ്പോൾ, അതിനടുത്ത ഞായറാഴ്ച എനിക്ക് രണ്ടു വിസിറ്റേഴ്സ് ഉണ്ടായിരുന്നു to be exactly സൺഡെയിലെ ഞങ്ങളുടെയാ മാരത്തോൺ ഉറക്കത്തിനിടക്ക് ഒരു കോളിങ് ബെൽ , വാതിൽ തുറന്നു നോക്കിയപ്പോൾ രണ്ടമ്മമാർ . ആരാധ്യയുടെയും അജുവിന്റെയും (അർജുൻ ) അമ്മമാർ .
അവരെക്കണ്ടപ്പോൾ ഞാനാദ്യം പേടിച്ചു ഇനി ആരുവിനെന്തെങ്കിലും … കാര്യമറിഞ്ഞപ്പോൾ ഞൻ ശരിക്കും അന്തം വിട്ടുപോയി . ആരുവിന്റെ തീയതി വരുന്നത് ആയില്യം നാളിലാണ് അത് അജുവിന്റെ ((അർജുൻ ) തറവാടിലുള്ളവർക്കു ഭയങ്കര ദോഷമാണത്രെ . അതുകൊണ്ടു അവളുടെ ഡെലിവറി അന്ന് നടക്കാൻ പാടില്ല . അവർ തീർത്തുപറഞ്ഞു. ഇതൊന്നും എന്റെ കൈയ്യിലല്ല എന്ന് ഞാനവതു പറഞ്ഞു മനസ്സലാക്കാൻ നോക്കി . ഒരു രക്ഷയുമുണ്ടായില്ല . എന്തായാലും ആദ്യത്തെ ആയതുകൊണ്ട് ഡേറ്റിനു തന്നെ ഡെലിവറി നടക്കാനുള്ള ചാൻസ് കുറവായിരിക്കും . പിന്നേ വേറെ കോംപ്ലികേഷൻസൊന്നു മില്ലെങ്കിൽ നമുക്ക് മൂന്നാലുദിവസം മുൻപ് ഇൻഡ്യൂസ് ചെയ്യാം . ഞാനവർക്കുറപ്പു കൊടുത്തു . കാരണം ഈയൊരു സിറ്റുവേഷൻ ഞാനിതാദ്യമായിട്ടൊന്നുമല്ല ഫേസ് ചെയ്യുന്നത് . അതന്നായാലും ഇന്നായാലും ! നല്ല നാളു കൊണ്ടു ഭാഗ്യം വിലക്ക് വാങ്ങാനെത്തുന്നവർ കുറച്ചൊന്നുമല്ല . ചിലപ്പോഴൊക്കെ ചിലർ വേദന വന്നാലും ചെറിയ ബ്ലീഡിങ് കണ്ടാലും നല്ലനാളു വരെ വേദന സഹിച്ചു മിണ്ടാതിരിക്കാറുണ്ട് . അങ്ങനെ കുട്ടിയെ നഷ്ടപ്പെട്ടവർ പോലുമുണ്ട് . അല്ല അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഏറ്റവും നല്ലതിൽ കുറഞ്ഞതിലൊന്നും നാം തൃപ്തരാവില്ല . പ്രത്യേകിച്ചമ്മമാർ . അവർ മക്കൾക്കും കൊച്ചുമക്കൾക്കുമായി അവരുടെ നല്ലഭാവിക്കായി എന്തും ചെയ്യും . ഒരു പക്ഷെ നമ്മൾക്കൊക്കെ ഊഹിക്കാനാവുന്നതിനുമപ്പുറം..My Mother is a walking miracle എന്ന് ലിയാനാഡോ ഡി കാപ്രിയോ പറഞ്ഞത് വെറുതെയല്ല .
എന്നാൽ ഇവിടുത്തെ ട്വിസ്റ്റ് അതായിരുന്നില്ല. ആരുവിനു മുപ്പത്താറാഴ്ചയായപ്പോൾ. എനിക്കിന്നുമോർമ്മയുണ്ട് അന്നൊരു ഞാറാഴ്ചയായിരുന്നു . ഞാനും ശ്രീയും കേശുവും അന്ന് മീനി ഉണ്ടായിട്ടില്ല . സെക്കന്റ് ഷോ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ലേബർ റൂമിന്ന് ഒരെമർജൻസി കാൾ . സാർ ആരാധ്യ വന്നിട്ടുണ്ട് സ്പോട്ടിങ്ങാണ് ,സാറൊന്നു വേഗം വരണം . ഞങ്ങളപ്പോൾ തന്നെ അവിടെ നിന്നിറങ്ങി . അവൾക്കു അബ്രപ്ഷൻ ആയിരുന്നു പ്ലാസന്റ കുട്ടിയിൽ നിന്നും ആക്‌സിഡന്റലി വേർപെടുന്ന ഒരവസ്ഥയാണത് . ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടകരമാണത് . എമർജൻസി സിസേറിയനു ഞാൻ ഓർഡർ കൊടുത്തു . അപ്പോഴായിരുന്നു ആക്ച്വൽ ട്വിസ്റ്റ് .അന്ന് 11 മണിവരെ കരിം പൂരാടമാണത്രെ . അതുകൊണ്ടു സിസേറിയൻ 11 മണിക്ക് ശേഷം മതി . അതാണവരുടെ ഡിമാൻഡ്. ഇത്തവണ എനിക്കിത്തിരി ദേഷ്യം വന്നു ഇത്ര എമെർജൻസിയിൽ ..നാളും നക്ഷത്രവും നോക്കാൻ ഇവർക്കെന്താ വട്ടാണോ ..അതായിരുന്നു ഞങ്ങളുടെയെല്ലാം റിയാക്ഷൻ ..ഞാനവരെ ആരുവിന്റെ അപ്പോഴത്തെ കണ്ടിഷൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു . പക്ഷെ ഒരു കാര്യവുമുണ്ടായില്ല. ആ അമ്മമാർ വല്ലാത്ത വാശിയിലായിരുന്നു . കുട്ടിയുണ്ടെങ്കിലല്ലേ കരിംപൂരാടമോ മറ്റെന്തെങ്കിലുമുണ്ടാവൂ .ഇനി വെയിറ്റ് ചെയ്താൽ കുട്ടിയുമുണ്ടാവില്ല അമ്മയുമുണ്ടായില്ല . എനിക്ക് പറയാതിരിക്കാനായില്ല . അതിനു ശേഷം അവരൊന്നും പറഞ്ഞില്ല . ഭാഗ്യത്തിന് അബ്രുപ്ഷൻ കാരണം ബ്ള്ഡ്ഡ് കുറെ പോയീന്നല്ലാതെ അമ്മക്കോ കുട്ടിക്കൊ കാര്യമായ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല .
പക്ഷെ പിന്നീടവരാരും എന്നോട് പണ്ടത്തെപ്പോലെ ഫ്രണ്ട്‌ലി ആയിരുന്നില്ല . സംശയങ്ങളോ ചോദ്യങ്ങളോ ഒന്നും ഇല്ല . പെട്ടന്നപരിചിതരായപോലെ . പോരാത്തേന് ഡിസ്ചാർജിന്റെ അന്ന് ആ അമ്മമാർ എന്നെ ഒരുനോട്ടം നോക്കി .ഡോക്ടർ ഞങ്ങളുടെ കുട്ടിയെ കരിം പൂരാടക്കാരനാക്കിയല്ലേ എന്നായിരുന്നു ആ നോട്ടത്തിന്റെ ധ്വനി . എനിക്ക് വലിയ വിഷമമായി . പിന്നീടവരെ ആരെയും ഞാൻ കണ്ടിട്ടില്ല .പക്ഷെ അപ്പോഴേക്കും ആ കരിംപൂരാടക്കാരൻ ഞങ്ങളുടെ ജീവിതത്തിൽ കടന്നു കയറിയിരുന്നു . ഈ കഥകളൊക്കെ അറിയാമായിരുന്ന ശ്രീ പിന്നെ എന്ത് പ്രശനം വന്നാലും ഉടനെ പറയും എന്താ ഇനി KPനെ വിളിക്കണോ (കരിംപൂരാടക്കാരൻ ) . ആ ഫ്രെയ്‌സ് ഞങ്ങളുടെ വീട്ടിലെ സ്ഥിരം ഡയലോഗായി മാറി .ആക്ച്വലി KP എന്ന പേരും അവളുടെ കോണ്ട്രിബൂഷനാണ് . പിന്നെ കേശുവും മീനാക്ഷിയും വളരുന്നതിനനുസരിച്ചു KP യും വളർന്നു ഒരു വില്ലനായി
അതിനൊരു മാറ്റം വന്നതീ കൊറോണക്കാലത്താണ് .ഏകദേശം ഒരു വർഷം മുൻപ് ഞങ്ങൾ ശ്രീയുടെ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ കളമശ്ശേരിയിലെ ആര്യാസിൽ നിന്നും മസാല ദോശയും ചില്ലി ഗോപിയുമൊക്കെ കഴിച്ചു പാഴ്‌സലിനായി വെയിറ്റ് ചെയ്തിരിക്കുമ്പോഴാണ് ഒരു ലേഡി ഞങ്ങളുടെ അടുത്തേക്ക് വന്നത് . എനിക്കാദ്യം ആളെ മനസ്സിലായില്ല . സാറെന്നെ മറന്നോ ..അവർ ചോദിച്ചു . സൂക്ഷിച്ചു നോക്കിയപ്പോൾ എനിക്കാളെ പിടികിട്ടി അതാരു ആയിരുന്നു . അവളാകെ മാറിയിരുന്നു തടിയൊക്കെ വച്ച് വളരെ മെച്യുർ ലേഡിയെപ്പോലെ ..അപ്പോഴേക്കും അജുവുമെത്തി . ഞാൻ പതിയെ ചെറിയ ഭയത്തോടെ ചുറ്റും നോക്കി . സാർ ആരെയാ നോക്കുന്നത് , മോനെയാണോ അവൻ അവിടുണ്ട് വിളിക്കാം. അജു അവരെ വിളിക്കാൻ പോയി . അപ്പോഴാണ് ആരു കഥകളൊക്കെ പറഞ്ഞത് . അജയ് – നമ്മുടെ KP യുടെ ശരിയായ പേര് – അവൻ മിടുക്കനാണത്രെ അവൻ വന്നതിൽ പിന്നെ അവർക്കു വച്ചടി വച്ചടി കയറ്റണമാണത്, പോരാത്തേനവൻ സ്കൂൾ റ്റോപ്പറാണ് പഠിച്ച ക്ലാസ്സിലെല്ലാം. അവനെന്നെപ്പോലെ ഒരു ഗൈനക്കോളജിസ്റ്റാവണമെന്നാണ് ആഗ്രഹം . അവൾ പറഞ്ഞു നിർത്തി . എല്ലാം ഞാനും ശ്രീയും ഒരു സ്വപ്നത്തിലെന്ന പോലെ കേട്ടിരുന്നു , അപ്പോഴേക്കും അവനെത്തി ! അജുവിന്റെ അമ്മയുടെയും കൂടെ ..വെളുത്തു മെലിഞ്ഞു സ്‌പെക്‌സൊക്കെ വച്ച് ,..അവനെന്നെ നോക്കി ചിരിച്ചു . വളരെ പരിചയമുള്ള ആളെപ്പോലെ . റെജി ഡോക്ടറല്ലേ അമ്മൂമയും അച്ഛമ്മയും എപ്പോഴും പറയാറുണ്ട് . ഡോക്ടർ വാശിപിടിച്ചു എന്നെ എടുത്തത് കൊണ്ടാണ് അന്ന് ഞാൻ രക്ഷപ്പെട്ടത് എന്ന് . .അവനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു കൂടെ അജുവിന്റെ അമ്മയും . സത്യത്തിൽ ഞാനതൊന്നും കേക്കുന്നുണ്ടായിരുന്നില്ല ..മനസ്സൊരു യൂഫോറിക്‌ സ്റ്റേജിലായിരുന്നു ..ഇത്രനാളും നെഗറ്റീവായി കരുതിയിരുന്ന ഒരു വില്ലനായ ആ KP യാണിതെന്നു എനിക്ക് വിശ്വസിക്കാനാവുന്നില്ലായിരുന്നു ..എത്ര പെട്ടന്നാണ് അവൻ ഒരു വില്ലനിൽ നിന്നും ഒരു ഹീറോ ആയത്.. സത്യത്തിൽ എന്റെ മനസ്സുനിറഞ്ഞു കണ്ണും . എന്താണ് പിന്നെ വിളിക്കാതിരുന്നതെന്നു ചോദിക്കാനാഞ്ഞപ്പോഴേക്കും അജു പറഞ്ഞു സാറിനോടന്നു ഞങ്ങൾ നല്ല റുഡായിട്ടല്ലേ പെരുമാറിയത് അതുകൊണ്ടു തന്നെ പിന്നെ വിളിക്കാൻ പേടിയായിരുന്നു . സാറെങ്ങനെയാ റീയാക്ട് ചെയ്യോ എന്നറിയില്ലല്ലോ .
അവരോടു യാത്ര പറഞ്ഞിറങ്ങുമ്പോഴും ഞങ്ങളുടെ കണ്ണുകൾ അവനിലായിരുന്നു . പിന്നീടൊരിക്കലും ഞങ്ങളുടെ സംസാരങ്ങൾക്കിടയിൽ ഒരു വില്ലനായി അവൻ കടന്നു വന്നില്ല . അവൻ പോലുമറിയാതെ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന അവൻ ഒരു നാൾ ഞങ്ങൾ പോലുമറിയാതെ അവിടെനിന്നും ഇറങ്ങിപ്പോയി . പക്ഷെ KP യുടെ ഓർമകൾക്കിപ്പോളൊരു രൂപമുണ്ട് . നീണ്ടു മെലിഞ്ഞു വലിയ കണ്ണുകളെ കണ്ണടകൊണ്ടു മറച്ചു വച്ച് നിർത്താതെ സംസാരിക്കുന്ന അജയനെന്ന ആ 14 കാരന്റെ .. അവനാർക്കും അപശകുനമല്ല അവൻ കാരണം ആർക്കും ഒരു നഷ്ട്ടവുമുണ്ടായിട്ടില്ല . അവൻ തന്റെ ബുദ്ധികൊണ്ടും പ്രയത്നം കൊണ്ടും ഒരു നല്ല നിലയിലെത്തുമെന്നവനുറപ്പുണ്ട് അവനു ചുറ്റുമുള്ളവർക്കും പിന്നേ എനിക്കും .
അതുകൊണ്ടു തന്നെ ഒന്നേ എനിക്ക് പറയാനുള്ളൂ . നിങ്ങൾ നാളും സമയവും ഒക്കെ നോക്കി കൊള്ളൂ . പക്ഷെ നാളും സമയവും കുറിച്ചൊരു ഗൈനെക്കോളജിസ്റിനെ കാണുമ്പൊൾ ഒന്നോർക്കണം .ഡെലിവറി ഒരു പ്രോസസ്സ് ആണ്. അതെപ്പോ എങ്ങിനെ നടക്കുമെന്ന് ഒരാൾക്കും നൂറുശതമാനവും ശരിയായി പ്രവചിക്കാനാവില്ല . അതുകൊണ്ടു തന്നെ പറയട്ടെ . വിശ്വാസം എല്ലാം നല്ലത് തന്നെ ഒരു പരിധി വരെ , പക്ഷെ പരിധിവിട്ട വിശ്വാസവും അന്ധവിശ്വാസവും അപകടമാണ് .അതാരായാലും . അധികമായാൽ അമൃതും വിഷമാണെന്നല്ലേ .