താൻ മരിക്കാൻ പോകുന്നു എന്നറിഞ്ഞിട്ടും ഈ സ്ത്രീക്ക് ഇത്ര സന്തോഷമോ,അനുമോൾ 

മലയാളികളുടെ പ്രിയങ്കരിയായ നടി ഇപ്പോൾ വെത്യസ്ത കഥാപാത്ര ശൈലിയിൽ ചെയ്യ്ത ഒരു വെബ് സീരിസ്  ആയിരുന്നു ‘അയലി’,  സ്ത്രീകളെ അടിച്ചമർത്തുന്ന പഴയകാല  ആചാരങ്ങളെയും, പാരമ്പര്യത്തെയും അടിച്ചമർത്തികൊണ്ടു ഡോക്ടർ ആകാനുള്ള സ്വപ്നത്തിലേക്ക് എത്തുന്ന ഒരു പെൺകുട്ടിയുടെ…

മലയാളികളുടെ പ്രിയങ്കരിയായ നടി ഇപ്പോൾ വെത്യസ്ത കഥാപാത്ര ശൈലിയിൽ ചെയ്യ്ത ഒരു വെബ് സീരിസ്  ആയിരുന്നു ‘അയലി’,  സ്ത്രീകളെ അടിച്ചമർത്തുന്ന പഴയകാല  ആചാരങ്ങളെയും, പാരമ്പര്യത്തെയും അടിച്ചമർത്തികൊണ്ടു ഡോക്ടർ ആകാനുള്ള സ്വപ്നത്തിലേക്ക് എത്തുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് പ്രമേയം. ഇതിൽ സ്ത്രീകൾ അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകളെ കുറിച്ചു അനുമോൾ ചൂണ്ടി കാണിക്കുന്നുണ്ട്. അയലിൽ ആർത്തവത്തെ കുറിച്ചുപറയുന്നത് ഭാവിയിലെ അമ്മമാർക്കുള്ള പാഠം കൂടിയാണ്.

ആർത്തവത്തെ കുറിച്ച് തന്നോട് തന്റെ അമ്മ ഒന്നും പറഞ്ഞു തന്നട്ടില്ല. ചിലപ്പോൾ അത് എന്നോട് പറയാനുള്ള മടി  കൊണ്ടായിരിക്കും പറയാഞ്ഞത്. ഞാൻ കൂടുതൽ സുഹൃത്തുക്കളിൽ നിന്നുമാണ് ഈ ആർത്തവത്തെ കുറിച്ച് അറിഞ്ഞിട്ടുള്ളത്. സിനിമകളിൽ ബ്ലഡ് വരുമ്പോൾ ആ നായകനോ, നായികയോ മരിക്കുന്നു അതും പറയുന്നത് അവർക്ക് ബ്ലഡ് ക്യാൻസർ ആണെന്ന്.

അതുകൊണ്ടു എനിക്ക് ആദ്യ ആർത്തവം എത്തിയപ്പോൾ ഞാൻ എനിക്ക് ബ്ലഡ് ക്യാൻസർ ആണെന്നാണ് കരുതിയത്‌, ഞാൻ ആകെ ഭയപെട്ടുകൊണ്ടു കരഞ്ഞ് നിലവിളിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു, അമ്മ ഇത് കേട്ടുകൊണ്ട് സന്തോഷത്തോടെ ബന്ധുക്കളെ എല്ലാം വിളിച്ചു പറയുന്നുണ്ട്.  അമ്മയുടെ സന്തോഷം കണ്ടപ്പോൾ ,താൻ മരിക്കാൻപോകുന്നു എന്നറിഞ്ഞിട്ടും ഈ സ്ത്രീക്ക് എന്താണ് ഇത്ര സന്തോഷം എന്നാണ് കരുതിയത് അനുമോൾ പറയുന്നു.