‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യിലൂടെ അനുഷ്‌ക ഷെട്ടി തിരിച്ചെത്തുന്നു!

വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് തെന്നിന്ത്യൻ താര സുന്ദരികളിൽ ഒരാളായ അനുഷ്‌ക ഷെട്ടി.’മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യെന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ഷെട്ടി നായികയായി വീണ്്ടും എത്തുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് തെന്നിന്ത്യൻ താര സുന്ദരികളിൽ ഒരാളായ അനുഷ്‌ക ഷെട്ടി.’മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യെന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ഷെട്ടി നായികയായി വീണ്്ടും എത്തുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുഷ്‌ക ഷെട്ടി ചിത്രത്തിൽ ഷെഫ് ആയിട്ടാണ് അഭിനയിക്കുന്നത് എന്ന് നേരത്ത തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

കഴിഞ്ഞ വർഷം അവസാനം അനുഷ്‌ക ഷെട്ടിയുടേതായി പ്രഖ്യാപിച്ച ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കൾ.മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി കോമഡിക്ക് പ്രാധാന്യം നൽകിയിട്ടുള്ള സിനിയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ നായകനായി എത്തുന്നത് നവീൻ പൊലിഷെട്ടിയാണ്.

മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി യുവി ക്രിയേഷൻസാണ് നിർമിക്കുന്നത്. അതേ സമയം സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ നിർമ്മാതാക്കൾ പുറത്ത് വിട്ടിട്ടില്ല. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്‌ക ഷെട്ടി തിരിച്ചെത്തുന്നത്. നിശബ്ദം ആണ് അനുഷ്‌ക ഷെട്ടി നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ സിനിമ.ഹേമന്ത് മധുകർ ആണ് നിശബ്ദം സംവിധാനം ചെയ്തത്. ചിത്രത്തിൽ സാക്ഷി’ എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക ഷെട്ടി അവതരിപ്പിച്ചത്.