ഒട്ടകപ്പുറത്തൊരു സവാരി; വിഡിയോ പങ്കുവെച്ച് അനു സിത്താര

നടി അനു സിത്താര ജറുസലേമിൽ തന്റെ അവധി ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ താരം നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി ഒട്ടകപ്പുറത്ത് കയറിയ അനുഭവം കൂടി പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അനു സിത്താര.…

നടി അനു സിത്താര ജറുസലേമിൽ തന്റെ അവധി ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ താരം നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി ഒട്ടകപ്പുറത്ത് കയറിയ അനുഭവം കൂടി പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അനു സിത്താര. അനു തന്റെ വിഡിയോ പോസ്റ്റ് ചെയ്തത് ഒട്ടകത്തെ കട്ടിക്കോ’ എന്ന അടിക്കുറിപ്പോടെയാണ്


ഒട്ടകപ്പുറത്ത് കയറി വിലസുന്ന താരം ആദ്യ ചെറിയ പേടിയൊക്കെ വന്നുവെങ്കിലും ഒട്ടകപ്പുറത്ത് കയറിയപ്പോൾ പേടി കുറച്ച് കുറഞ്ഞുവെന്നാണ് അനു വ്യക്തമാക്കുന്നത്.അതേ സമയം വാതിൽ എന്ന ചിത്രമാണ് അനു സിത്താരയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ എന്നിരാണ് പ്രധാന കഥാപാത്രങ്ങൾ. സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിൽ സിനിമയുടെ ടീസർ അടുത്തിടെ പുറത്ത് വിട്ടിരുന്നു

ചിത്രത്തിൽ അബിൻ ബിനോ,സുനിൽ സുഖദ, ഉണ്ണിരാജ്,വി.കെ. ബൈജു, പൗളി, മെറിൻ ഫിലിപ്പ്, സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സ്പാർക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്,രജീഷ് വാളാഞ്ചേരി എന്നിവർ ചേർന്നു നിർമിക്കുന്ന സിനിമയ്ക്ക് ഷംനാദ് ഷബീർ തിരക്കഥയും സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദ്,ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകരുന്നു. മനേഷ് മാധവൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

 

View this post on Instagram

 

A post shared by Anu Sithara (@anu_sithara)