‘കാസേതാൻ കടവുളടാ’ മഞ്ജു വാര്യർ ആലപിച്ച തുനിവിലെ ഗാനമെത്തി

അടുത്തവർഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് അജിത് കുമാറിന്റെ തുനിവ്.എച്ച് വിനോദിന്റെ സംവിധാനത്തിലെത്തുന്ന സിനിമയുടെ അപ്ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് പതിവായി മാറിയിരക്കുകയാണ്.ചില്ല ചില്ല എന്ന ആദ്യ ഗാനത്തിന്റ ആവേശം…

അടുത്തവർഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് അജിത് കുമാറിന്റെ തുനിവ്.എച്ച് വിനോദിന്റെ സംവിധാനത്തിലെത്തുന്ന സിനിമയുടെ അപ്ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് പതിവായി മാറിയിരക്കുകയാണ്.ചില്ല ചില്ല എന്ന ആദ്യ ഗാനത്തിന്റ ആവേശം മാറുന്നതിന് മുന്നെ തുനീവിന്റെ രണ്ടാമത്തെ ഗാനമായ കസേതൻ കടവുളട പുറത്ത് വിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.


അടുത്തിടെ ഇറങ്ങിയ റേസി ചില്ല ചില്ല പ്രേക്ഷകരിൽ ഹിറ്റായി മാറിയിരുന്നു, ഇതിനകം 10 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. കസേതൻ കടവുലട എന്ന ഗാനം ഫുൾ വീഡിയോക്കായി കാത്തിരിക്കേണ്ടി വരും. വൈശാഖും മഞ്ജു വാര്യരും ജിബ്രാനും ചേർന്നാണ് കസേതൻ കടവുലടയെ പാടിയിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് വൈശാഖും സംഗീതം ചിട്ടപ്പെടുത്തിയത് ജിബ്രാനാണ്.

 

അതേ സമയം സിനിമയുടെ ട്രെയിലർ ഡിസംബർ 31 ന് റിലീസ് ചെയ്യാൻ പോകുന്നു എന്നൊരു വാർത്തയും കോളിവുഡിൽ നിന്നെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത് സംവിധായകൻ എച്ച് വിനോദ് തന്നെയാണ്. സമുദ്രക്കനി,ജോൺ കൊക്കെൻ, വീര, തെലുങ്ക് നടൻ അജയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രാഹണം നിരവ് ഷാ ആണ് നിർവഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് സിനിമയുടെ ചിത്രസംയോജനം നിർവഹിക്കുക.