അനു സിത്താരയുടെ സന്തോഷത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

അനു സിത്താര പ്രധാന വേഷത്തിലെത്തുന്ന ‘സന്തോഷത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരി സംഗീതം നല്‍കി ഹരിശങ്കര്‍ ആലപിച്ച ഗാനമാണ് പുറത്തുവന്നത്. അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…

അനു സിത്താര പ്രധാന വേഷത്തിലെത്തുന്ന ‘സന്തോഷത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരി സംഗീതം നല്‍കി ഹരിശങ്കര്‍ ആലപിച്ച ഗാനമാണ് പുറത്തുവന്നത്. അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിത് ചക്കാലക്കലാണ് നായകന്‍.

കലാഭാവന്‍ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താരയെത്തുന്നത്. മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അര്‍ജുന്‍ സത്യനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ‘സന്തോഷം’ നിര്‍മിക്കുന്നത്. മീസ്- എന്‍- സീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മാണം. കാര്‍ത്തിക് എ. ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. അര്‍ജുന്‍ സത്യന്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരി സംഗീതം പകരുന്നു.

എഡിറ്റര്‍- ജോണ്‍കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണനന്‍, കോസ്റ്റ്യൂം- അസാനിയ നസ്രിന്‍, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സിന്‍ജോ ഒറ്റത്തയ്ക്കല്‍, പിആര്‍ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്.