നല്ല സിനിമ ലഭിക്കാത്തതിന്റെ കാരണം ഞാൻ തന്നെയാണ്

അനുമോളെ പരിചയമില്ലാത്ത സിനിമ പ്രേമികൾ കുറവാണ്. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത് കൊണ്ട്…

അനുമോളെ പരിചയമില്ലാത്ത സിനിമ പ്രേമികൾ കുറവാണ്. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത് കൊണ്ട് തന്നെ നിരവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിൽ തന്നെയും അതിനെ ഒന്നും വകവെയ്ക്കാതെ ശക്തമായി തന്നെ തന്റെ നിലപാടുകൾ പറയാൻ അനു ശ്രദ്ധിക്കാറുണ്ട്. അനുമോൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ എല്ലാം ചൊറി കമെന്റുകളുമായി സ്ഥിരം ഞരമ്പൻമാർ എത്താറുണ്ട്. എന്നാൽ ഇവർക്കുള്ള തക്ക മറുപടിയും അനു തന്നെ അവർക്ക് കൊടുക്കാറുമുണ്ട്. പലപ്പഴും ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മോശം കമെന്റുകൾ ഉണ്ടായാലും അനു തന്റെ നിലപാടുകളിൽ നിന്ന് വിട്ട് നിൽക്കാറില്ല.

ഇപ്പോഴിത തനിക്ക് നല്ല അവസരങ്ങൾ ലഭിക്കാത്തതിനെ കുറിച്ച് തുറന്ന് പറയുകയാണ് അനുമോൾ. തന്റെ കരിയറിന്റെ തുടക്ക കാലത്ത് പല നല്ല വേഷങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ട്. അവ എല്ലാം തന്നെ ഞാൻ ചെയ്തിട്ടുമുണ്ട്. എന്നാൽ ആ സമയത് ഞാൻ സിനിമ ചെയ്യുമെന്നും അത് എന്റെ കരിയർ ആകുമെന്നും ഒന്നും ഞാൻ ചിന്തിച്ചിരുന്നില്ല. ആദ്യം ഒരു സിനിമ ചെയ്തിട്ട് അഭിനയം നിർത്താം എന്നാണ് കരുതിയത്. ഞാൻ ആങ്കറിങ് ചെയ്യുന്ന സമയത്ത് ആണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. അന്ന് ഒരു സിനിമയിൽ മാത്രം അഭിനയിക്കാം എന്നാണ് വെച്ചത്. എന്നാൽ അതിനു പിന്നാലെ അവസരങ്ങൾ വന്നതോടെ വീണ്ടും സിനിമയിൽ അഭിനയിക്കുകയായിരുന്നു.

അഭിനയിക്കുന്ന കഥാപാത്രങ്ങളോട് ഒരു പ്രേമം തോന്നിയാൽ മാത്രമേ തനിക്ക് ആ കഥാപാത്രത്തെ പൂർണ്ണമായും നന്നായി അവതരിപ്പിക്കാൻ കഴിയുള്ളു. എന്നാൽ എന്റെ ഫോക്കസും രീതികളും എല്ലാം മാറി പോയത് കൊണ്ടാണ് എനിക്ക് നല്ല സിനിമകളിൽ അഭിനയിക്കാൻ പറ്റാതെ ആയത്. തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിന് രീതികൾ എല്ലാം ഞാൻ ഫോക്കസ് ചെയ്യുന്നത് മാറി പോയതോടെ ആണ് നല്ല കഥാപാത്രങ്ങൾ തന്നെ തേടി വരുന്നത് കുറഞ്ഞത് എന്നുമാണ് അനുമോൾ പറയുന്നത്. എന്നാൽ ചെയ്യുന്ന കഥാപാത്രങ്ങളെ പ്രണയത്തോടെ സമീപിച്ചാലെ തനിക്ക് അത് മനോഹരമായി ചെയ്യാൻ കഴിയു എന്നുമാണ് അനുമോൾ പറയുന്നത്.